എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പാട്ട്

കൊറോണ നാടു വാണിടും കാലം
മനുഷ്യർക്കെല്ലാർക്കും നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചീടാനും
നാട്ടിൻ പുറങ്ങളിലാരുമില്ല
ജങ്ക് ഫുട് തിന്നുന്ന ജങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും കുഴപ്പമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്യാണത്തിനു പോലും ജാഡയില്ല
നേരമില്ലെന്നു പരാതിയില്ല
ആരുമില്ലെന്നൊരു തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
കള്ള കൊറോണതളർന്നു വീഴും
എല്ലാരുമൊന്നായ് ചേർന്നു നിന്നാൽ
നന്നായി നമ്മൾ ജയം വരിക്കും
 

അഹന ഫാത്തിമ എസ്
3 A എൽഎംഎൽപിഎസ് അരിവാരിക്കുഴി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത