തിലാന്നൂർ നോർത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ പറഞ്ഞ കഥ
കൊറോണ പറഞ്ഞ കഥ
ലോകമെമ്പാടും ഞങ്ങളുടെ കീഴിലാക്കി കൊണ്ടായിരുന്നു ഞങ്ങളുടെ വരവ്. എ|ല്ലാ രാജ്യങ്ങളിലും സംസ്ഥാനങ്ങളിലും ജില്ലകളിലുമായി ഞങ്ങൾ ആധിപത്യം സ്ഥാപിച്ചുകൊണ്ടിരുന്നു. അങ്ങനെ ഞങ്ങൾ കൊച്ചു കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ. ഞങ്ങൾ കുറച്ചു പേരെ ഇങ്ങോട്ട് വന്നുള്ളു കാരണം ഇവരെയൊക്കെ കാണുമ്പോൾ ഞങ്ങൾക്ക് പെട്ടെന്ന് കീഴ്‌പ്പെടുത്താൻ കഴിയുമെന്ന് കരുതി. ഞങ്ങളങ്ങനെ ജോലി തുടങ്ങി .അദ്യയത്തെ രണ്ട് ദിവസം കുഴപ്പമില്ലായിരുന്നു. പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ നങ്ങളുടെ കഷ്ടകാലത്തിന്റേതായിരുന്നു. ഒരു ജനങ്ങളെയും കാണുന്നില്ല. അപ്പോഴാണ റിഞ്ഞത് ഇവിടെയുള്ള സർക്കാർ ജനങ്ങളോട് വീട്ടിലിരിക്കാൻ പറഞ്ഞത്. സ്ക്കൂളുകളും കടകളും എല്ലാം അടച്ചിട്ടാണുള്ളത്. റോഡിലാണെങ്കിൽ നിറയെ പോലിസും അവരാണെങ്കിൽ കയ്യും മൂക്കും വായയുമൊക്കെ പൊത്തിയിട്ടാണ് ഉള്ളത്
ഞങ്ങൾക്ക് അവരുടെ അടുത്ത് പോകുവാൻ തന്നെ കഴിയുന്നില്ല. പോയവരെ അവർ സോപ്പ്, സാനി സൈറ്റർ
ഉപയോഗിച്ച് കൊന്നു തള്ളുന്നു പിന്നെ ഞങ്ങൾ ആശുപത്രിയിലേക്ക് പോയി. അവിടെ നിന്ന് കുറച്ച് പേരെ കിട്ടുമോ
എന്ന് നോക്കാം. അവിടെയെത്തിയപ്പോൾ ഞങ്ങൾ ഞെട്ടി. അവിടെ ഡോക്ടറും നഴ്സുമാരുംമറ്റും വെള്ളവസ്ത്രം ധരിച്ച്
നമ്മുടെ കൂട്ടാളികളെ രാവും പകലും കൊല്ലുന്നു.അകത്ത് കയറാനേ പറ്റുന്നില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം