ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി
-
NIRANJAN SANOJ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി GHSLPS
, കാഞ്ഞിരപ്പള്ളി കാഞ്ഞിരപ്പള്ളി P.O PIN: 686507കാഞ്ഞിരപ്പള്ളി പി.ഒ. , 686507 , കോട്ടയം ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0482 8201710 ,9447936032 |
ഇമെയിൽ | hslpskply@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 32315 (സമേതം) |
യുഡൈസ് കോഡ് | 32100400103 |
വിക്കിഡാറ്റ | Q87659420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കാഞ്ഞിരപ്പള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | കാഞ്ഞിരപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറക്കടവ് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആച്ചിയമ്മ പി എം |
പി.ടി.എ. പ്രസിഡണ്ട് | ടിന്റു മോൾ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | രാഖി മോൾ PR |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിവിദ്യാഭ്യാസ ഉപജില്ലയിലെ ചിറക്കടവ് ഗ്രാമപഞ്ചായത്തിൽ കുന്നുംഭാഗം എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണിത്.
ചരിത്രം
ഗവണ്മെന്റ് ഹൈസ്കൂൾ കാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്കൂളിൽനിന്നും വേർതിരിച്ചു കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾ കാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്ളാസുകൾ മാറ്റി .2024 ഫെബ്രുവരി 26 ന് പുതിയ സ്കൂൾ കെട്ടിടം ഉൽഘാടനം ചെയ്യപ്പെട്ടു . കാഞ്ഞിരപ്പള്ളിയിലും പ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു --------------------------
ഭൗതികസൗകര്യങ്ങൾ
മനോഹരമായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്കൂൾമുറ്റത്തുണ്ട്.
ലൈബ്രറി
750 പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
ഊണുമുറി
സ്കൂൾ ഗ്രൗണ്ട്
ഹൈസ്കൂളിന്റെ ഗ്രൗണ്ട് കുട്ടികൾ കായികപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു.
സയൻസ് ലാബ്
ഐടി ലാബ്
സ്കൂൾ ബസ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി
സ്കൂളിന്റെ ചുറ്റുമുള്ള സ്ഥലത്തു വാഴ,പച്ചക്കറികൾ എന്നിവ കൃഷിചെയ്തുവരുന്നു.ക്ലസ്സിന്റെ ഇടവേളകളിൽ കുട്ടികൾ കൃഷിയിടം പരിപാലിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
അദ്ധ്യാപിക മിനിമോൾ.കെ (കൺവീനർ )വിദ്യാർഥി .(സെക്രട്ടറി എന്നിവരുടെ മേൽനോട്ടത്തിൽ ഈ സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ശാസ്ത്ര ക്ലബ്ബ്
അധ്യാപികയായ പ്രിയങ്ക വി സേവ്യർ ന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപികയായ മേഴ്സി. വിൻസെന്റിന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപികയായ മിനിമോൾ.കെ യുടെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
പരിസ്ഥിതി ക്ലബ്ബ് അധ്യാപികയായ പ്രിയങ്ക വി സേവ്യർ ന്റെ മേൽനോട്ടത്തിൽ 15 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
ജീവനക്കാർ
അധ്യാപകർ
1 ആച്ചിയമ്മ .പി .എം .(ഹെഡ്മിസ്ട്രസ് )
2 മേഴ്സി വിൻസെന്റ്
3. മിനിമോൾ.കെ
4. പ്രിയങ്ക വി സേവ്യർ
അനധ്യാപകർ
- ഫ്രാൻസിസ് .എ .ഒ.(PTCM)
- രാധാമണി.ഒ. കെ. (cook )
മുൻ പ്രധാനാധ്യാപകർ
- രാമകൃഷ്ണപിള്ള സാർ
- അന്നമ്മടീച്ചർ
- ആനിമ്മടീച്ചർ
- ജ്ഞാനദാസ് സാർ
- മുഹമ്മദ്കുട്ടിസാർ
- ലൂക്ക്. സാർ
- ലിസിയാമ്മസാർ
- ആശലതസർ
- ട്രീസാമ്മ. സൈമൺ
- ഷാജിസാർ
- ശോഭനടീച്ചർ
- അന്നമ്മടീച്ചർ
- സുധർമ.പി.ജെ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഗിരീഷ്.എസ്. നായർ(പൊതുപ്രവർത്തകൻ )
ജസ്റ്റിസ് .ഹാറൂൺ പ്രഷീദ്
എബ്രഹാം മാത്യു (SP)
സെബാസ്റ്റ്യൻ കുളത്തുങ്കൽ MLA
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-1-2017 സ്കൂളിൽ പൂർവ്വ വിദ്യാർഥികളും പൂർവ്വ അധ്യാപകരും അഭ്യുദയകാംഷികളും ഒത്തു ചേർന്നു. സംരക്ഷണ പ്രതിജ്ഞ എടുത്തു. പൂർവ്വ വിദ്യാർഥി ഡോ. തോമസ് കെ. സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ റോസമ്മ ടീച്ചർ , ബ്ലോക്ക് മെമ്പർ ശ്രീമതി അമ്മിണിയമ്മ പുഴയനാൽ , മുൻ അധ്യാപകരായ ശ്രീ പൊൻകുന്നം സെയ്ദ് മുഹമ്മദ് , ശ്രീമതി സരസ്വതി അമ്മാൾ എന്നിവർ പങ്കെടുത്തു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 32315
- 1961ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ