കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 3
ഒന്നുമറിഞ്ഞൂട !
സുഗതകുമാരി കുഞ്ഞാവ. സുഗതകുമാരിയു' ഒന്നുമറിഞ്ഞുകൂടേ. കവിതയാണിത് . തൻ്റെ അനുജത്തിയായ കുഞ്ഞ് വാവ പിറന്നത് മുതൽ ഒരു ചേച്ചിയുടെ മനസ്സിലൂടെ കടന്ന് പോകുന്ന വിചാര വികാരങ്ങളാണ് ഈ കവിതയിൽ ഉടനീളം കാണാൻ കഴിയുന്നത് . ഓമനത്തമുള്ള ആ കുഞ്ഞ് വാവ കൈകാലുകൾ ഇളക്കി കളിക്കുകയും കരയുകയും മോണകാട്ടി ചിരിക്കുകയും അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കുകയും ചെയ്യുന്നത് കുഞ്ഞു ചേച്ചിയെ സന്തോഷത്തിൽ ആറാടിക്കുന്നു. എന്നാൽ എന്താ വാവ എൻ്റെ കൂടെ കളിക്കാൻ വരാത്തത് : എന്താ വാവ അമ്മ വിളിക്കുമ്പോൾ മറുപടി നൽക്കാത്തത് ; എന്ന് ആ ചേച്ചി മനസ്സിൽ ചോദിക്കുന്നു. അവൾ ഒന്നും മിണ്ടുന്നില്ലല്ലോ എന്ന്ആമനസ്സ് ' മന്ത്രിക്കുന്നു.. ആ കുഞ്ഞുവാവയ്ക്ക് അതിനൊന്നും പ്രായമായില്ല എന്ന് മനസ്സിലാക്കാനുള്ള പ്രാപ്തി കുഞ്ഞു ചേച്ചിക്ക് ആയില്ല. അവളുടെ ഇളം മനസ്സ് എന്താ എന്നെ പോലെ വാവ നടക്കാത്തത് എന്നും കളിക്കാൻ എൻ്റെ കൂടെ എന്താ വരാത്തത് എന്നും സദാ വ്യാകുലപ്പെട്ടിരിക്കുന്നു. പാട്ട് പാടാനറിയുന്നില്ലല്ലോ പപ്പടം തിന്നാൻ അറിയുന്നില്ലല്ലോ എന്തിന് അമ്മ വിളിച്ചാൽ വിള കേൾക്കാൻ പോലും ആവുന്നില്ലല്ലോ എന്ന് കുഞ്ഞ് ചേച്ചിയുടെ മനസ്സിൻ്റെ വെമ്പൽ നമ്മളോട് കിവിയിത്രി വരച്ച് കാട്ടുന്നു ഈ വരികളിലൂടെ..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം