കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ആസ്വാദനകുറിപ്പ്/ആസ്വാദനക്കുറിപ്പ് 3

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നുമറിഞ്ഞൂട !

                       സുഗതകുമാരി

ഞങ്ങടെ കുഞ്ഞനിയത്തിക്ക്
ഒന്നുമറിഞ്ഞൂടാ!
അമ്മേ എന്നു വിളിക്കാൻ പോലും
പെണ്ണിനറിഞ്ഞൂടാ!
കുഞ്ഞിക്കാലടി വെച്ചു നടക്കാൻ
ഒന്നാം പാഠം വായിക്കാൻ
അമ്മ വിളിച്ചാൽ മിണ്ടാൻ പോലുo
പെണ്ണിനറിഞ്ഞൂടാ!
പാട്ടൊന്നും പാടാനറിയല്ല
പപ്പടം തിന്നാനറിയില്ല
എന്നോടൊത്ത് കളിക്കാൻ പോലും
പെണ്ണിനറിഞ്ഞുടാ!
അമ്മയെടുത്തു കളിപ്പിക്കുമ്പോൾ
അമ്മിഞ്ഞപ്പാലു കുടിക്കുമ്പോൾ
പല്ലില്ലാതെ ചിരിക്കാൻ മാത്രം
കള്ളിക്കറിയാമേ !

കുഞ്ഞാവ. സുഗതകുമാരിയു' ഒന്നുമറിഞ്ഞുകൂടേ. കവിതയാണിത് . തൻ്റെ അനുജത്തിയായ കുഞ്ഞ് വാവ പിറന്നത് മുതൽ ഒരു ചേച്ചിയുടെ മനസ്സിലൂടെ കടന്ന് പോകുന്ന വിചാര വികാരങ്ങളാണ് ഈ കവിതയിൽ ഉടനീളം കാണാൻ കഴിയുന്നത് . ഓമനത്തമുള്ള ആ കുഞ്ഞ് വാവ കൈകാലുകൾ ഇളക്കി കളിക്കുകയും കരയുകയും മോണകാട്ടി ചിരിക്കുകയും അമ്മയുടെ അമ്മിഞ്ഞപ്പാൽ കുടിക്കുകയും ചെയ്യുന്നത് കുഞ്ഞു ചേച്ചിയെ സന്തോഷത്തിൽ ആറാടിക്കുന്നു. എന്നാൽ എന്താ വാവ എൻ്റെ കൂടെ കളിക്കാൻ വരാത്തത് : എന്താ വാവ അമ്മ വിളിക്കുമ്പോൾ മറുപടി നൽക്കാത്തത് ; എന്ന് ആ ചേച്ചി മനസ്സിൽ ചോദിക്കുന്നു. അവൾ ഒന്നും മിണ്ടുന്നില്ലല്ലോ എന്ന്ആമനസ്സ് ' മന്ത്രിക്കുന്നു.. ആ കുഞ്ഞുവാവയ്ക്ക് അതിനൊന്നും പ്രായമായില്ല എന്ന് മനസ്സിലാക്കാനുള്ള പ്രാപ്തി കുഞ്ഞു ചേച്ചിക്ക് ആയില്ല. അവളുടെ ഇളം മനസ്സ് എന്താ എന്നെ പോലെ വാവ നടക്കാത്തത് എന്നും കളിക്കാൻ എൻ്റെ കൂടെ എന്താ വരാത്തത് എന്നും സദാ വ്യാകുലപ്പെട്ടിരിക്കുന്നു. പാട്ട് പാടാനറിയുന്നില്ലല്ലോ പപ്പടം തിന്നാൻ അറിയുന്നില്ലല്ലോ എന്തിന് അമ്മ വിളിച്ചാൽ വിള കേൾക്കാൻ പോലും ആവുന്നില്ലല്ലോ എന്ന് കുഞ്ഞ് ചേച്ചിയുടെ മനസ്സിൻ്റെ വെമ്പൽ നമ്മളോട് കിവിയിത്രി വരച്ച് കാട്ടുന്നു ഈ വരികളിലൂടെ..

നീഹാര
മൂന്നാംതരം കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം