ഫാദർ ജികെഎംഎച്ച്എസ് കണിയാരം/അക്ഷരവൃക്ഷം/ പ്രകൃതിതൻ നഷ്ടമായൊരീ വർണ്ണമുത്തുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിതൻ നഷ്ടമായൊരീ വർണ്ണമുത്തുകൾ

മാനവചെയ്തികളിന്നു
പ്രകൃതിയുടെ അക്ഷരങ്ങളോരോന്നായി
കൊഴിയുവാൻ ഇടയാകുന്നു
ഭൂമിയിലിന്ന് പണിതുയർത്തപ്പെടും
മാളികകൾ അവളെ ഞെരിച്ചീടുന്നു !

    കാടും മലയും മേടും പുഴയും
     പുലർകാലേ പുതപ്പിക്കും കോടമഞ്ഞും
     കഴിഞ്ഞുപോയകാലങ്ങൾ നൽകുമീ-
     യോർമ്മകൾ ചിതലെടുക്കുകയായി.

'ഓ പ്രകൃതിതൻ ആത്മാവേ
ഈ നാടിന്റെ ജീവതാളമായി
പിരിയാതെ നീ ഒരു വരമാകുമോ?

     പ്രകൃതിതൻ ദാനങ്ങളായ വർണ്ണ-
     മുത്തുകൾ നഷ്ടമായൊരീ ഭൂമിയിൽ
     ഫലസമൃദ്ധമായൊരു കണികാണുക–
     യിന്നൊരു പ്രതീക്ഷാസ്വപ്നമായി …!


 

മാർട്ടിൻ കെ റെനി
9 D ഫാ ജി കെ എം ഹൈസ്കൂൾ കണിയാരം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത