എ.എൽ.പി.എസ് മുണ്ടക്കുന്ന്/അക്ഷരവൃക്ഷം/ഭയന്നിടില്ല ഞാൻ ചെറുത്തു നിന്നിടും

Schoolwiki സംരംഭത്തിൽ നിന്ന്
ഭയന്നിടില്ല ഞാൻ ചെറുത്തു നിന്നിടും

 
ഭയന്നിടില്ല ഞാൻ ചെറുത്തു നിന്നിടും

കൊറോണ എന്ന ഭീകരനെ പിടിച്ചു കെട്ടിടും.

തകർന്നിടില്ല ഞാൻ കൈകൾ ചേർത്തിടും

നാട്ടിൽ നിന്നുമതിനെ അകറ്റി ഓടിച്ചിടും.

കഴുകണം കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കൊണ്ട്

തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും കൈമടക്കിനാലോ തൂവാല കൊണ്ടോ മറച്ചീടണം..

കൂട്ടമായി ഒരുമിച്ച് നിൽക്കാതെ പൊതുസ്ഥലത്ത് നാം അകലത്തിലായ് നിൽക്കണം..

അന്യ ദേശത്തു നിന്നെത്തിടും സോദരങ്ങളെ

വീട്ടിനകത്തിരിക്കുവാൻ പ്രേരിപ്പിച്ചിടും

അങ്ങനെയെൻ നാടിനെയും നാട്ടാരെയും

കൊറോണയിൽ നിന്നും രക്ഷിച്ചിടാൻ ഞാനും ശ്രമിച്ചിടും..


ആലിയ. പി
4 1A എ.എൽ.പി.എസ് മുണ്ടക്കുന്ന്
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത