ഭയന്നിടില്ല ഞാൻ ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരനെ പിടിച്ചു കെട്ടിടും.
തകർന്നിടില്ല ഞാൻ കൈകൾ ചേർത്തിടും
നാട്ടിൽ നിന്നുമതിനെ അകറ്റി ഓടിച്ചിടും.
കഴുകണം കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ടു കൊണ്ട്
തുമ്മുന്ന നേരവും ചുമയ്ക്കുന്ന നേരവും കൈമടക്കിനാലോ തൂവാല കൊണ്ടോ മറച്ചീടണം..
കൂട്ടമായി ഒരുമിച്ച് നിൽക്കാതെ പൊതുസ്ഥലത്ത് നാം അകലത്തിലായ് നിൽക്കണം..
അന്യ ദേശത്തു നിന്നെത്തിടും സോദരങ്ങളെ
വീട്ടിനകത്തിരിക്കുവാൻ പ്രേരിപ്പിച്ചിടും
അങ്ങനെയെൻ നാടിനെയും നാട്ടാരെയും
കൊറോണയിൽ നിന്നും രക്ഷിച്ചിടാൻ ഞാനും ശ്രമിച്ചിടും..