എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ
കൊറോണ എന്ന ഞാൻ
ഞാൻ കൊറോണ . Covid-19 എന്ന് അറിയപ്പെടും . എന്നെ നിങ്ങൾക്ക് ഒക്കെ സുപരിചിതം ആയിരിക്കുമല്ലോ . ഒന്നാം ലോക മഹായുദ്ധവും രണ്ടാം മഹായുദ്ധവും ലോകത്തിനു എത്ര വലിയ നഷ്ടമാണ് ഉണ്ടാക്കിയത് . അതുപോലുള്ള കഷ്ടതയിലേക്ക് ഈ ലോകത്തെ എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത് . അതാണെന്റെ ലക്ഷ്യം . അതുപോലുള്ള നഷ്ടം കേരളത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നണില്ല . അവിടെ ഒരു ടീച്ചർ വടിയും പിടിച്ച് നിൽപ്പുണ്ട് . കൂടെ കുറേ ആരോഗ്യ പ്രവർത്തകരും . എന്തിനും ഏതിനും മുമ്പിലുള്ള രാജ്യങ്ങളായ അമേരിക്ക , ഇറ്റലി , ചൈന എന്നിവയെ ഞാൻ വിറപ്പിച്ചപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് അറബികടലിനോട് ചേർന്ന് കിടക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം എന്നെ അവിടെ ആധിപത്യം സ്ഥാപിക്കാൻ സമ്മതിച്ചില്ല . ഇനി അതിന് എന്നെ കൊണ്ട് സാധിക്കുകയും ഇല്ല . പക്ഷേ ലോകത്ത് എല്ലായിടത്തും എന്നെ സഹായിക്കാൻ ആളുകളുണ്ട് . വ്യാജ പ്രചാരണങ്ങൾ പരത്തുന്നവർ . പക്ഷേ അവർ അറിയുന്നില്ല അവർ ലോകത്തോട് ചെയ്യുന്നത് എത്ര വലിയ ക്രൂരതയാണ് എന്ന് . ഒരു പക്ഷേ വ്യാജ സന്ദേശം അവരുടെ വേണ്ടപ്പെട്ടവർക്കോ ചിലപ്പോൾ അവർക്ക് തന്നെ വലിയൊരു വിപത്താവാം . ചുരുക്കി പറഞ്ഞാൽ അവർ വഴിയേ പോയ എന്നെ വിളിച്ചു വീട്ടിൽ കയറ്റുന്നത് പോലെയാണ് . ലോക്ക് ഡൗൺ എന്ന പ്രക്രിയ മൂലം സമൂഹവ്യാപനവും ഹസ്തദാനങ്ങളും ഈ സമയത്ത് ലോകത്തിൽ നിന്ന് തന്നെ തുടച്ചു നീക്കിയിരിക്കുകയാണ് . ഇതു കാരണം സമ്പർക്കം മൂലം ഞാൻ പടരുന്നത് വൻതോതിൽ കുറഞ്ഞിരിക്കുന്നു . വീടുകളിലും പൊതുസ്ഥലങ്ങളിലും ആൾക്കാർ സാനിറ്റയിസറുകളും സോപ്പുകളും മറ്റും ഉപയോഗിക്കുന്നു . ചിലപ്പോൾ ഇതൊക്കെ കൊണ്ടു തന്നെ എന്റെ നാശം തുടങ്ങുകയായിരിക്കും . എല്ലാം കണ്ടറിയാം
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം ചെരിച്ചുള്ള എഴുത്ത് |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം