എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന ഞാൻ

ഞാൻ കൊറോണ . Covid-19 എന്ന് അറിയപ്പെടും . എന്നെ നിങ്ങൾക്ക് ഒക്കെ സുപരിചിതം ആയിരിക്കുമല്ലോ . ഒന്നാം ലോക മഹായുദ്ധവും രണ്ടാം മഹായുദ്ധവും ലോകത്തിനു എത്ര വലിയ നഷ്ടമാണ് ഉണ്ടാക്കിയത് . അതുപോലുള്ള കഷ്ടതയിലേക്ക് ഈ ലോകത്തെ എത്തിക്കാനാണ് ഞാൻ ശ്രമിക്കുന്നത് . അതാണെന്റെ ലക്ഷ്യം . അതുപോലുള്ള നഷ്ടം കേരളത്തിൽ ഉണ്ടാക്കാൻ കഴിയുമെന്ന് എനിക്ക് തോന്നണില്ല . അവിടെ ഒരു ടീച്ചർ വടിയും പിടിച്ച് നിൽപ്പുണ്ട് . കൂടെ കുറേ ആരോഗ്യ പ്രവർത്തകരും .

 

എന്തിനും ഏതിനും മുമ്പിലുള്ള രാജ്യങ്ങളായ അമേരിക്ക , ഇറ്റലി , ചൈന എന്നിവയെ ഞാൻ വിറപ്പിച്ചപ്പോൾ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തെക്കേ അറ്റത്ത് അറബികടലിനോട് ചേർന്ന് കിടക്കുന്ന കേരളം എന്ന കൊച്ചു സംസ്ഥാനം എന്നെ അവിടെ ആധിപത്യം സ്ഥാപിക്കാൻ സമ്മതിച്ചില്ല . ഇനി അതിന് എന്നെ കൊണ്ട് സാധിക്കുകയും ഇല്ല . പക്ഷേ ലോകത്ത് എല്ലായിടത്തും എന്നെ സഹായിക്കാൻ  ആളുകളുണ്ട് . വ്യാജ പ്രചാരണങ്ങൾ പരത്തുന്നവർ . പക്ഷേ അവർ അറിയുന്നില്ല അവർ ലോകത്തോട് ചെയ്യുന്നത് എത്ര വലിയ ക്രൂരതയാണ് എന്ന് . ഒരു പക്ഷേ വ്യാജ സന്ദേശം അവരുടെ വേണ്ടപ്പെട്ടവർക്കോ ചിലപ്പോൾ അവർക്ക് തന്നെ വലിയൊരു  വിപത്താവാം . ചുരുക്കി പറഞ്ഞാൽ അവർ വഴിയേ പോയ എന്നെ വിളിച്ചു വീട്ടിൽ കയറ്റുന്നത് പോലെയാണ് . 

ലോക്ക് ഡൗൺ എന്ന പ്രക്രിയ മൂലം സമൂഹവ്യാപനവും ഹസ്തദാനങ്ങളും ഈ സമയത്ത് ലോകത്തിൽ നിന്ന് തന്നെ തുടച്ചു നീക്കിയിരിക്കുകയാണ് .  ഇതു കാരണം സമ്പർക്കം മൂലം ഞാൻ പടരുന്നത് വൻതോതിൽ കുറഞ്ഞിരിക്കുന്നു . വീടുകളിലും പൊതുസ്ഥലങ്ങളിലും ആൾക്കാർ സാനിറ്റയിസറുകളും സോപ്പുകളും മറ്റും ഉപയോഗിക്കുന്നു . ചിലപ്പോൾ ഇതൊക്കെ കൊണ്ടു തന്നെ എന്റെ നാശം തുടങ്ങുകയായിരിക്കും .   എല്ലാം കണ്ടറിയാം

അർജുൻ . എ
8 G എം. ആർ. എം. കെ. എം. എം. എച്ച്. എസ്. എസ്. ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം

ചെരിച്ചുള്ള എഴുത്ത്