വീട്ടിലിരിക്കാം നമുക്കൊരുമിച്ച്
വീടിന്റെ പരിസരം വൃത്തിയാക്കാം
കാടുകൾ വെട്ടാം പുല്ലുകൾ ചെത്താം
ചപ്പുചവറുകൾ കത്തിക്കാം
വിത്തുകൾ പാകിമുളപ്പിക്കാം
നാളെയുടെ പട്ടിണി മാറ്റിയെടുക്കാം
മാസ്കുകൾ കൊണ്ട് മുഖം മറച്ചീടാം
അകലം പാലിച്ച് മുന്നേറാം
സോപ്പുകൾ കൊണ്ട് കൈകൾ കഴുകാം
നമ്മളെത്തന്നെ നമുക്ക് കാക്കാം
ഈ മഹാമാരിയെ നമ്മൾ തുരത്തും
ജാഗ്രത മാത്രം നമുക്കു മതി.