കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്ഷരവൃക്ഷം/കാക്കക്കുളി
കാക്കക്കുളി
"അമ്മേ.... ദെന്താ ഈ കാട്ടണേന്ന് നോക്ക്യേ.... അനുമുറ്റത്തു നിന്നു വിളിച്ചു കൂവി.അമ്മ വേഗം മുറ്റത്തേക്ക് ചെന്നു. 'എന്താ 'അമ്മൂ..' അമ്മ ചോദിച്ചു. ദ്വേഷ്യത്തോടെ തൊടിയിലേക്ക് വിരൽ ചൂണ്ടി അമ്മു പറഞ്ഞു " നോക്കൂ.. ഞാൻ പക്ഷികൾക്ക് കുടിക്കാൻ വെച്ച വെള്ളം ആ കള്ളക്കാക്ക ചീത്തയാക്കുന്നത് കണ്ടോ" ? അനു വിരൽ ചൂണ്ടിയ വശത്തേക്ക് നോക്കിയ അമ്മ കണ്ടത് കുടിക്കാൻ വെള്ളം വെച്ച പാത്രത്തിൽ വെള്ളം തെറിപ്പിച്ച് മുങ്ങിക്കുളിക്കുന്ന ഒരു കാക്കയെയാണ്.അമ്മയ്ക്ക് ചിരി വന്നു. ഓ.... ഇതാണോ ഇത്ര വല്യ കാര്യം.? അമ്മയുടെ ചിരി കണ്ടപ്പോൾ അനുവിന് വീണ്ടും അരിശം വന്നുന്ന് അവളുടെ മുഖം കണ്ടപ്പോൾ അമ്മയ്ക്ക് മനസ്സിലായി. " കാക്കകൾ അങ്ങനെയാണമ്മൂ.... മറ്റു പക്ഷികളെപ്പോലെയല്ല അവർ വെള്ളം കണ്ടാൽ കുളിക്കും.ഏറ്റവും വൃത്തിയുള്ള പക്ഷിയാണ് കാക്ക എന്ന് കേട്ടിട്ടില്ലേ..." അമ്മ പറഞ്ഞു. അപ്പോഴാണ് അമ്മുവിന് ടീച്ചർ ചൊല്ലി തന്ന ആ കവിതയിലെ വരി ഓർമ്മ വന്നത്, 'ചീത്തകൾ കൊത്തിവലിക്കുകിലും ,ഏറ്റവും വൃത്തി വെടിപ്പെഴുന്നോൾ ' അമ്മു പിന്നെ ഒന്നും മിണ്ടിയില്ല. കുളി കഴിഞ്ഞ് കാക്ക പാറിപ്പോയി.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ