എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി/അക്ഷരവൃക്ഷം/ ദൈവത്തിന്റെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ സ്വന്തം നാട്


ദൈവത്തിന്റെ സ്വന്തം നാടായ കേരളം. 44 നദികളൊഴുകുന്ന ജില്ലകൾ... ! ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. സ്കൂളുകളിൽ പല പരിപാടികളും വൃക്ഷ വിതരണങ്ങളും നടക്കുന്നു. സമൂഹത്തെ നമ്മൾ ബോധവൽക്കരിക്കുകയാണ്. രണ്ട് മൂന്ന് തവണയായി വന്ന പ്രളയം നമ്മുടെ ലോകത്തെ വിഴുങ്ങി കഴിഞ്ഞു. ആ പ്രളയത്തിൽ ആരും ഒന്നും പഠിച്ചില്ലെങ്കിൽ പിന്നെ എങ്ങോട്ട് പോകും. ഇതാ വീണ്ടും കൊറോണ എന്ന മഹാമാരി ലോകത്തെ വിഴുങ്ങികൊണ്ടിരിക്കുന്നു ഇതിനെല്ലാം കാരണം ആരാണ്...? ഈ ചോദ്യം നാം നമ്മോട് തന്നെ ചോദിക്കുന്നു. എല്ലാവരും ഇപ്പോൾ ഈ കൊടും വേനലിൽ കരയുകയാണ്.ഒരു തുള്ളി ജലം കിട്ടുവാൻ വേണ്ടി. ഇപ്പോൾ ലോകം മുഴുവൻ നശിച്ചു കൊണ്ടിരിക്കുകയാണ്. ഇതെല്ലാം പഴേത് പോലെ ആകണമെങ്കിൽ ഒരാൾ മനസ്സ് വച്ചാൽ പോരാ.ഓരോരുത്തരായി ലോകത്തെ സംരക്ഷിക്കുവാൻ വേണ്ടി മനസ്സ് വെക്കണം ഇപ്പോൾ എല്ലാവരും വൃക്ഷങ്ങൾ നാട്ടു പിടിപ്പിക്കാനല്ല ശ്രമിക്കുന്നത്. എല്ലാ മരങ്ങളും മുറിച്ചു നിരത്താൻ വേണ്ടിയാണ് ശ്രമിക്കുന്നത്. അത് പോലെ തന്നെ പുഴകളിൽ മാലിന്യങ്ങൾ കൂടി കൂടി വരുന്നു. മലകൾ കുത്തി ഇടിച്ചു നിരപ്പാക്കുന്നു. പച്ച പുല്ലുകൾ മാറ്റി അവിടെയെല്ലാം ഫ്ലാറ്റ്കളും ഷോപ്പുകളും പണിതു യർത്തുന്നു. എന്തിനാണ് ഇതെല്ലാം. ലോകം തീർന്നു കഴിഞ്ഞു. കൊറോണ എന്ന രോഗം മരണ സംഖ്യയെ കൂട്ടുന്നു ഒട്ടും കുറയുന്നില്ല. രോഗം ഉയർന്നു കൊണ്ടിരിക്കുന്നു ഇനി എന്ത് ചെയ്യും. ജോലിയുമില്ല കൂലിയുമില്ല എങ്ങനെ മനുഷ്യർ ജീവിക്കും.. !


AJMIYA C S
7 B എസ് എൻ ഡി പി എ യു പി സ്കൂൾ കടുമേനി
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം