ജി എം യു പി സ്ക്കൂൾ പഴയങ്ങാടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എം യു പി സ്ക്കൂൾ പഴയങ്ങാടി | |
---|---|
വിലാസം | |
പഴയങ്ങാടി പി.ഒ പഴയങ്ങാടി പി.ഒ. , 670358 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഇമെയിൽ | gmupspayangadi1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13551 (സമേതം) |
യുഡൈസ് കോഡ് | 32021400502 |
വിക്കിഡാറ്റ | Q64458156 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 30 |
ആകെ വിദ്യാർത്ഥികൾ | 71 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിജയൻ.വി |
പി.ടി.എ. പ്രസിഡണ്ട് | ഒ.ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഫരീദ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക ണ്ണൂർ ജില്ലയിലെ താളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാ ടാ യി ഉപജില്ലയിലെ പഴങ്ങാടി സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എം യു പി എസ് പഴയങ്ങാടി
ചരിത്രം
മാടായി ഗ്രാമപഞ്ചായത്തിൽ പഴയങ്ങാടി പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഗവ:മാപ്പിള യു.പി സ്ക്കൂൾ പഴയങ്ങാടി 1919 ൽ ശ്രീ:മുഹമ്മദ് ഈസ സേട്ട് തുടങ്ങിയവരുടെ ശ്രമഫലമായി ഒരു വാടക കെട്ടിടത്തിലാണ് ആരംഭിച്ചത്.
മാതൃകാപരമായ രീതിയിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അക്ഷരത്തെളിച്ചം പകർന്ൻ നൽകി കൊണ്ട് നിരവധി പ്രഗത്ഭമതികൾ ഈ വിദ്യാലത്തിൽ സേവനമനുഷ്ടിച്ചു.സമൂഹത്തിലെ വിവിധ തുറകളിൽ അറിയപ്പെട്ടവരും ഈ വിദ്യലയത്തിൻറെ സന്തതികളായുണ്ട് എന്നത് ഞങ്ങളെ ഹർഷപുളകിതരാക്കുന്നു.
1983 ൽ പഴയങ്ങാടി പുഴയുടെ തീരത്ത് ഇന്ൻ കാണുന്ന ഇരുനില കെട്ടിടം നിലവിൽ വന്നു.ഇപ്പോൾ ഏഴു ക്ലാസ്സുകളും പത്തോളം അദ്ധ്യാപകരും ഉണ്ട്.ഇന്നും നല്ല നിലയിൽ പ്രവർത്തിച്ചു പോകുന്നു.ഒരു നുറ്റാണ്ടിൻറെ പാരമ്പര്യമുള്ള ഈ വിദ്യാലയം നാടിൻറെ ഐശ്വര്യവും നാട്ടുകാരുടെ അഭിമാനവുമാണ്.സ്കൂൾ പി.ടി.എ, നാട്ടുകാർ, സന്നദ്ധസംഘടനകൾ,പൗരപ്രമുഖർ തുടങ്ങിയവരുടെയെല്ലാം സഹായ സഹകരണങ്ങളോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ചുനിൽക്കുന്ന ഈ വിദ്യാലയം കണ്ണൂർ ജില്ലയിലെ തന്നെ ഏറ്റവും മികച്ച വിദ്യാലയമായി മാറ്റാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഈ സ്ഥാപനത്തിൻറെ അഭ്യുദയാകാംക്ഷികൾ എല്ലാവരും.ഈ ലക്ഷ്യം സാക്ഷത്കരിക്കുന്നതിനായി ഒരു വർഷം മുമ്പ് രൂപീകൃതമായ സ്ക്കൂൾ വികസന സമിതി സ്ക്കൂളിൻറെ അക്കാദമികവും ഭൗതികവുമായ സൗകര്യങ്ങൾ സാമൂഹിക പങ്കാളിത്തത്തോടെ നടപ്പിലാക്കി വരികയാണ്.
ഭൗതിക സൗകര്യങ്ങൾ
ശിശുസൗഹൃദ അന്തരീക്ഷം പ്രഗൽഭരായ അദ്ധ്യാപകർ സുസജ്ജമായ ക്ലാസ്മുറികൾ സ്മാർട്ട് ക്ലാസ്റൂം ഓന്നാം ക്ലാസ് - ഒന്നാം തരം സ്ക്കൂൾ പ്രക്ഷേപണ നിലയം വിപുലമായ ലബോറട്ടറി എല്ലാഭാഗത്തേക്കും വാഹന സൗകര്യം. ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ് ഹൈടെക്ക് ക്ലാസ്മുറികൾ പ്രീ പ്രൈമറി ക്ലാസ്
പാഠ്യേതര പ്രവർത്തനങ്ങൾ
1. അക്ഷരത്തെളിച്ചം
2. ഗണിതം മധുരം
3. ഇംഗ്ലീഷ് ഈസ് ഈസി - കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. വാത്സല്യം മാതൃവേദി
5. അമ്മ ലൈബ്രറി
6. ചെയ്ഞ്ച് ഫോർ ചെയ്ഞ്ച് ജീവിത നിപുണി ക്ലാസ്സുകൾ
7. എൽ.എസ്.എസ് , യു.എസ്.എസ് പരിശീലനം
8. ഇംഗ്ലീഷ് അസംബ്ലി
9. ഫീൽഡ് ട്രിപ്പ് , പഠനയാത്ര
10. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,ഹിന്ദി,സയൻസ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
11. പത്രവാർത്ത ക്വിസ്
12. വിശേഷദിനാചരണങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
1. ജലാലുദ്ദീൻ മാസ്റ്റർ 2. ഭാസ്കരൻ മാസ്റ്റർ
3. മാലതി ടീച്ചർ
4. കാർത്ത്യായനി ടീച്ചർ
5. ഇബ്രാഹിം കുട്ടി മാസ്റ്റർ
6. കാർത്ത്യായനി ടീച്ചർ
7. ദാമോദരൻ മാസ്റ്റർ
8. ഹാരിസ് മാസ്റ്റർ
9. കല്ല്യാണി ടീച്ചർ
10. ഭവാനി ടീച്ചർ
11. ഗംഗാഭായ് ടീച്ചർ
12. മല്ലിക ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. പ്രൊ.മുഹമ്മദ് അഹമ്മദ്
2. ഡോക്ടർ മുബാറക്ക ബീവി
3. ഡോക്ടർ ഖദീജ ബീവി
4. അബ്ദുള്ള സുബൈർ (സിറ്റി സെൻറർ)
5. ഡോക്ടർ അബ്ദുൾ ലത്തീഫ്
6. ഹസ്സൻകുട്ടി (ബിസ്നസ്സ് മാൻ ഗൾഫ് )
7. സൈനുദ്ദീൻ
8. അബ്ദുൾ ജലീൽ
9. ഡോക്ടർ അബ്ദുള്ള
വികസന സമിതി
സ്കൂളിൻറെ വികസന പദ്ധതിക്ക് വേണ്ടി ശ്രീ.കെ രാജേഷ് എം.എൽ.എ യുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടെയും സാന്നിദ്യത്തിൽ വികസന സമിതി രൂപീകരിച്ചു.സമിതി അധ്യക്ഷനായി ശ്രീ.പ്രൊഫസർ മുഹമ്മദ് അഹമ്മദ് സാറിനെ തെരഞ്ഞെടുത്തു.
അംഗങ്ങൾ
പി.വി.അബ്ദുള്ള
കെ.പി.മഷ്ഹൂദ്
എസ്.വി.അബ്ദുൾ മജീദ്
നജീബ്.കെ.ഇ
ഒ.ബഷീർ (പിടിഎ പ്രസിഡണ്ട്)
മല്ലിക.സി (സ്കുൾ പ്രധാനാധ്യാപിക)
ഫോട്ടോ ഗാലറി
പ്രവേശനോത്സവം
യുദ്ധവിരുദ്ധ റാലി
സ്വാതന്ത്ര്യ ദിനാഘോഷം
പഠനയാത്ര
വഴികാട്ടി
പഴയങ്ങാടി ബസ്സ്‌സ്റ്റാ നിന്നും 150 മീറ്റർ അകലെ മാട്ടൂൽ റോഡരികിൽ മാടായി പള്ളിക്ക് സമീപം സ്ഥിതി ചെയ്യുന്നു. പഴയങ്ങാടി റെയിൽവേ സ്റ്റേഷനിൽ നിന്ൻ 1 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.
മാടായി പഞ്ചായത്ത് റോഡിൽ കുപ്പം പുഴയുടെ തീരത്ത് ബോട്ട് ജെട്ടിക്ക് സമീപം സ്ഥിതി ചെയ്യുന്നു.
വർഗ്ഗങ്ങൾ:
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- Pages using infoboxes with thumbnail images
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13551
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ