ഗവ. എൽ. പി. എസ്. കോട്ടപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ആലങ്ങാട് -കോട്ടപ്പുറം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ് കോട്ടപ്പുറം .അനേകം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ആലങ്ങാട് എന്ന മനോഹരമായ സ്ഥലത്ത് സ്ഥിതി ചെയ്യുന്നതാണ് കോട്ടപ്പുറം . കോട്ടപ്പുറത്തെ ജി എൽ പി എസ് 125 വർഷത്തിലേക്ക് കടക്കുന്ന ഒരു വിദ്യാലയ മുത്തശ്ശിയാണ്.ജീവിതത്തിന്റെ നാനാതുറകളിൽ  ശോഭിച്ചിട്ടുള്ള പല പ്രഗത്ഭമതികളും ഈ വിദ്യാലയ മുത്തശ്ശിയുടെ സംഭാവനയാണ് .മനോഹരമായ കുന്നിൻ മുകളിൽ ധാരാളം ഔഷധ സസ്യങ്ങളാലും പല വൃക്ഷലതാദികളാലും പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ തലയെടുപ്പോടെ നിൽക്കുന്ന ഈ വിദ്യാലയം സരസ്വതീ മന്ത്രങ്ങളാൽ മുഖരിതമാകുമ്പോൾ അന്തരീക്ഷത്തിൽ ചിത്രശലഭങ്ങൾ പാറി പറക്കുന്നത് കാണാം .മന്ദമാരുതന്റെ  കുളിർകാറ്റേറ്റു പഠനത്തിൽ ലയിക്കുന്നത് ഒരു അനുഭൂതിയാണ് .അത്രകണ്ട് ജൈവവൈവിധ്യമുൾക്കൊള്ളുന്നതാണ് ഈ വിദ്യാലയ അന്തരീക്ഷം .ജ്ഞാനത്തെ ഉണർത്തുന്ന ബോധിവൃക്ഷം ഈ വിദ്യാലയ തിരുമുറ്റത്ത് തലയെടുപ്പോടെ നിൽക്കുന്നു .പ്രകൃതിയോടൊത്ത് പ്രകൃതി സൗന്ദര്യങ്ങൾ ആസ്വദിച്ച ഔഷധ സസ്യങ്ങളെ തഴുകി വരുന്ന കാറ്റേറ്റ് പഠനത്തിലേർപ്പെടുന്ന വിദ്യർത്ഥികൾക്കും അധ്യാപകർക്കും ഒരു പുത്തൻ  ഉണർവാണ്  ജി എൽ പി എസ് കോട്ടപ്പുറം .ഇവാ സംരക്ഷിക്കേണ്ടതും പരിപാലിക്കേണ്ടതും നിലനിർത്തേണ്ടതും നമ്മുടെ ഓരോരുത്തരുടെയും കടമയാണ് .

ഗവ. എൽ. പി. എസ്. കോട്ടപ്പുറം
വിലാസം
കോട്ടപ്പുറം

ആലങ്ങാട് പി.ഒ.
,
683511
,
എറണാകുളം ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0484 2670276
ഇമെയിൽglpskottappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്25207 (സമേതം)
യുഡൈസ് കോഡ്32080102116
വിക്കിഡാറ്റQ99509614
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകളമശ്ശേരി
താലൂക്ക്പറവൂർ
ബ്ലോക്ക് പഞ്ചായത്ത്ആലങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് ആലങ്ങാട്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമേരി റാണി .സി ജെ
പി.ടി.എ. പ്രസിഡണ്ട്സിബിൻ.കെ.ബി
എം.പി.ടി.എ. പ്രസിഡണ്ട്സരിഗ പ്രവീൺ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏകദേശം120 ൽ അധികം പഴക്കമുള്ള എറണാകുളം ജില്ലയിലെ ഒരു വിദ്യാലയമാണ് ജി എൽ പി എസ് കോട്ടപ്പുറം .ശ്രീ ചിത്തിര തിരുനാൾ ബാലരമ വർമയുടെ കാലത്ത് ഉള്ള  ഈ വിദ്യാലയത്തിൽ ഏഴാം ക്ലാസ് വരെ 100ൽ അധികം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു .ആദ്യകാലത്ത് ഓലമേഞ്ഞതായിരുന്നു .പിന്നീട് ഓടിട്ടു.ഇപ്പോൾ രണ്ടുകെട്ടിടങ്ങളോട് കൂടി എല്ലാ വിധ സൗകര്യങ്ങളോടുകൂടിയതായി മാറിയിരിക്കുന്നു .1993 ൽ പ്രീപ്രൈമറി ആരംഭിച്ചു. 125 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട് .

ഭൗതികസൗകര്യങ്ങൾ

ഒരു ഏക്കറോളം ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .പ്രീ പ്രൈമറി ,പ്രൈമറി എന്നിവ രണ്ടു കെട്ടിടങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത് .പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ എല്ലാം സ്മാർട്ട് ക്ലാസ്റൂമുകൾ ആണ് .കൂടാതെ ഊണുമുറി ,ലൈബ്രറി എന്നിവയും പ്രത്യേകമായുണ്ട് .പ്രധാന കെട്ടിടത്തിന് മുകളിലായി ആഡിറ്റോറിയം ഉണ്ട് .വിശാലമായ കളിസ്ഥലവും ശിശുസൗഹാർദപാർക്കും സ്കൂൾ അങ്കണത്തിനു മാറ്റുകൂട്ടുന്നു . ജലസൗകര്യത്തിനായി മഴവെള്ളസംഭരണി സ്ഥാപിച്ചിട്ടുണ്ട് .

 

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ:

പരീദ് സർ

മേരി ടീച്ചർ

ജഗദംബ ടീച്ചർ

ഗൗരി ടീച്ചർ

തങ്കമണി ടീച്ചർ

അശോകൻ സർ

സാജു സർ

ബേബി ടീച്ചർ

സാജിത ടി എം   (2011-2021)

 

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പറവൂർ ടി കെ നാരായണപിള്ള (കേരളരൂപീകരണത്തിനു മുൻപുള്ള മന്ത്രി )

ദാമോദരൻ (വ്യവസായ മന്ത്രി )

കെ പി കൃഷ്ണമേനോൻ (മുൻ ഡെപ്യൂട്ടി സ്പീക്കർ )

കുറ്റിപ്പുഴ കൃഷ്ണപിള്ള (എഴുത്തുകാരൻ )

ദേവസ്സി മാഷ് (മികച്ച അധ്യാപകനുള്ള അവാർഡ് രാഷ്ട്രപതിയിൽ നിന്നും കരസ്ഥമാക്കി )

Dr.മാധവൻ (കേരളം ഹെൽത്ത് ഡയറക്ടർ )

Dr. ശാർങധരൻ

ഷൈനാമോൾ ഐ എ എസ് 

അക്ബർ ഐ പി എസ് 

ഷൈല ഐ എ എസ്

നേട്ടങ്ങൾ

2014-15, 2017-18 ലെ ഏറ്റവും മികച്ച PTA ക്കുള്ള അവാർഡ് ലഭിച്ചു .

2018-19, ൽ ബെസ്ററ് സ്കൂൾ അവാർഡ് ലഭിച്ചു .

2018-19 ഉണർവ് പദ്ധതിയുടെ ഫസ്റ്റ് റണ്ണർ അപ്പ് അവാർഡ് ലഭിച്ചു .

2018-19, 2019-20, മാതൃഭൂമി സീഡ് അവാർഡ് എന്നിവ ലഭിച്ചു .

പൊതുവിദ്യാഭ്യാസ വകുപ്പ് 2019-20 ൽ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള ഒന്നാം സ്ഥാനം സ്കൂളിന് ലഭിക്കുകയുണ്ടായി .

നേട്ടങ്ങൾ 






മികവുകൾ പത്രവാർത്തകളിലൂടെ

പത്രവാർത്തകളിലൂടെ
മഴവെള്ള സംഭരണി ഉദ്‌ഘാടനം






ചിത്രശാല





[[പ്രമാണം:Indipendance 2021 1.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:Indipendance 2.jpg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു|

]]]]

മികവ് പ്രവർത്തനങ്ങൾ


[[പ്രമാണം:Onam 123.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|[[പ്രമാണം:Onam 122.jpg|നടുവിൽ|ലഘുചിത്രം|200x200ബിന്ദു|

]]]]












അധിക വിവരങ്ങൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=ഗവ._എൽ._പി._എസ്._കോട്ടപ്പുറം&oldid=2536477" എന്ന താളിൽനിന്ന് ശേഖരിച്ചത്