നാശം വിതൊച്ചരാ വൈറസ്
ജീവനെടുക്കുന്നു വൈറസ്
കരുതലോടെ നിൽക്കുവിൻ
താങ്ങായി തണലായി ഉണ്ട് സർക്കാർ
എന്തിനാ രോഗം മറയ്ക്കുന്നത്
എന്തിനാ ഭയചകിതരാകുന്നത്
നമ്മൾ അതിജീവിക്കുമീ വൈറസിനെ
നമ്മൾ അതിജീവിക്കുമീ വൈറസിനെ
കൈ കഴുകൂ നിങ്ങൾ കൈ കഴുകൂ
പ്രതിരോധിക്കാം ഈ മഹാമാരിയെ
ഹാന്റ് വാഷും സോപ്പും ജാഗ്രതയുമാണ്
പലവിധ പ്രതിരോധങ്ങൾ
അടുത്തുവന്നിരിക്കും ജനമേ
ഒരുമീറ്റർ അകലെ നിൽക്കുവിൻ
പ്രതിരോധിക്കാം ഈ മാരിയെ
ഭയമല്ല വേണ്ടത് ജാഗ്രതയാ
പതറാതെ മുന്നോട്ട് മുന്നോട്ട്
അതിജീവിക്കുമീ വൈറസിനെ
അതിജീവിക്കുമീ വൈറസിനെ
കല്യാണമില്ല പൂരമില്ല
അമ്പലമില്ലാ പള്ളികളും
ഒത്തുചേരാം നമുക്കൊത്തുചേരാം
കൊറോണക്കാലം പോയ്ക്കഴിഞ്ഞാൽ
കൊറോണക്കാലം പോയ്ക്കഴിഞ്ഞാൽ