എൽ.എം.എസ്.എൽ.പി.എസ് കൊല്ലവാംവിള/അക്ഷരവൃക്ഷം/ഒരു കുഞ്ഞൻ മരത്തിന്റെ കഥ
ഒരു കുഞ്ഞൻ മരത്തിന്റെ കഥ
പണ്ട് പണ്ടൊരു കാട്ടിൽ ഒരു മരമുണ്ടായിരുന്നു. വളരെ പൊക്കം കുറഞ്ഞു ശരീരമാകെ വളഞ്ഞിരിക്കുന്ന ആ മരത്തെ മറ്റു മരങ്ങൾക്കൊക്കെ പുച്ഛമായിരുന്നു. മറ്റു മരങ്ങൾ ഈ മരത്തെ നോക്കി കളിയാക്കുക പതിവായിരുന്നു. ഒരു ദിവസം മരംവെട്ടുകാരൻ വന്നു. എല്ലാ മരങ്ങളും പേടിച്ചു വിറച്ചു. മരംവെട്ടുകാരൻ ഓരോ മരങ്ങളെയായി വെട്ടി മറിച്ചിട്ടു. അടുത്ത് പൊക്കം കുറഞ്ഞ മരത്തിനടുത്തേക്ക് വന്നു. അപ്പോൾ ഈ മരത്തിനു പേടി തോന്നി. അത് നോക്കിയപ്പോൾ തന്റെ ചുറ്റും നിന്ന മരങ്ങളെയെല്ലാം മുറിച്ചിട്ടിരിക്കുന്നു. മരംവെട്ടുകാരൻ ചിന്തിച്ചപ്പോൾ ഈ മരത്തിനെ മുറിച്ചിട്ട് തനിക്കൊരു പ്രയോജനവും ഇല്ല എന്ന് മനസിലായി. അതുകൊണ്ട് അദ്ദേഹം പൊക്കം കുറഞ്ഞ മരത്തെ മുറിക്കാതെ താൻ മുറിച്ചിട്ട മരങ്ങളുമായി പോയി. താൻ ഒറ്റയ്ക്കായതിൽ കുഞ്ഞൻ മരത്തിനു വിഷമം തോന്നി. ഗുണപാഠം : തന്റെ വളർച്ചയിൽ അഹങ്കരിക്കരുത്.
സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 22/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ