ജി.എച്ച്.എസ്. വെറ്റിലപ്പാറ/ലിറ്റിൽകൈറ്റ്സ്
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 48137-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 48137 |
| യൂണിറ്റ് നമ്പർ | LK/2018/48137 |
| അംഗങ്ങളുടെ എണ്ണം | 40 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | അരീക്കോട് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | കുഞ്ഞുമുഹമ്മദ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ദിവ്യ |
| അവസാനം തിരുത്തിയത് | |
| 22-06-2025 | 48137 |
ലിറ്റിൽ കൈറ്റ്സ്
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. ഐസിടി പ്രവർത്തനങ്ങളിൽ വിദ്യാർഥികളെക്കൂടി ഉൾപ്പെടുത്തുക എന്ന ലക്‌ഷ്യം മുൻനിർത്തി 2016 ൽ 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം എന്ന പേരിൽ കുട്ടികളുടെ ഒരു കൂട്ടായ്മ ഹൈസ്കൂളുകളിൽ പ്രവർത്തിച്ചിരുന്നു. ഹൈടെക് സ്കൂൾ പദ്ധതി പ്രകാരം സ്കൂളുകൾക്ക് ലഭ്യമാക്കിയ ഉപകരണങ്ങൾ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നതിനും അവയുടെ കാര്യക്ഷമമായ ഉപയോഗത്തിനും പരിപാലനത്തിനും അധ്യാപകരോടൊപ്പം വിദ്യർത്ഥികളെക്കൂടി ഉൾപ്പെടുത്തുവാനായി സ്കൂളുകളിൽ നിലവിലുണ്ടായിരുന്ന ഐ .റ്റി ക്ലബ്, ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി എന്നിവയെ സംയോജിപ്പിച്ചു കൂടുതൽ വിപുലമായ പ്രവർത്തന പദ്ധതികളോടെ ലിറ്റിൽ കൈറ്റ്സ് എന്ന ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു.
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനാണ് (കൈറ്റ്) ഹൈസ്കൂളുകളിൽ ‘ലിറ്റിൽ കൈറ്റ്‌സ്’ പദ്ധതിക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി. കൂട്ടായ്മമകൂടിയാണിത്. ലിറ്റിൽ കൈറ്റ്‌സ് പരിശീലനപ്രവർത്തനങ്ങളിൽ ഭാഷാ കംപ്യൂട്ടിങ്ങിന്റെ ഭാഗമായി മലയാളം ടൈപ്പിങ്, വേഡ് പ്രൊസസിങ്, ഗ്രാഫിക് ഡിസൈനിങ്ങിന്റെ ഭാഗമായി റാസ്റ്റർ-വെക്ടർ ഇമേജ് എഡിറ്റിങ് ,റോബോട്ടിക്സ്, പ്രോഗ്രാമിംഗ് തുങ്ങിയവയിൽ വിദ്യാർഥികൾക്ക് പരിശീലനം നല്ക്കുകുന്നു.
കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി ലിറ്റിൽ കൈറ്റ്സ്, ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. കൈറ്റ് മാസ്റ്റർ മുനീർ വൈ.പി, മിസ്ട്രസ് ഡോ.ദിവ്യ കെ എന്നീ അധ്യാപകർ 2024 മുതൽ ലിറ്റിൽ കൈറ്റ്സ്ന് നേതൃത്വം നൽകുന്നു.