മാരാങ്കണ്ടി എം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മാരാങ്കണ്ടി എം എൽ പി എസ്
16236-emblem.png
16236-school.png
മാരാങ്കണ്ടി എം.എൽ.പി.എസ്
വിലാസം
ഏറാമല

ഏറാമല പി.ഒ.
,
673501
സ്ഥാപിതം1909
വിവരങ്ങൾ
ഇമെയിൽmarankandymlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16236 (സമേതം)
യുഡൈസ് കോഡ്32041300414
വിക്കിഡാറ്റQ64552575
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്അഴിയൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഏറാമല പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ68
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീന കുമാരി
പി.ടി.എ. പ്രസിഡണ്ട്കെ.കെ.മനോജ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്പ്രവീണ ദിവാകരൻ
അവസാനം തിരുത്തിയത്
11-09-2023VISHNUBABU


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഏറാമല പഞ്ചായത്തിലെ ഏറാമല നിവാസികൾക്ക് തല മുറകളായി അറിവിൻ്റെ ആദ്യാക്ഷരം പകർന്നു നൽകിക്കൊണ്ടിരിക്കുകയാണ് മാരാങ്കണ്ടി എം എൽ പി എസ് സ്കൂൾ ഏറാമല.

ചരിത്രം

മാരാങ്കണ്ടി എം.എൽ.പി.എസ് ഏറാമല മയ്യഴി പുഴയ്ക്ക് സമീപം കോഴിക്കോട് ജില്ലയുടെ വടക്കെ അതിരില്, ഏറാമലയെന്ന,എന്നാൽ ഏറെ മലകളില്ലാത്ത, ടിപ്പു സുൽ‍ത്താന്റെ പടയോട്ടത്തിൻ്റെ ശേഷിപ്പുകളുള്ള ധാരാളം അമ്പലങ്ങളും,പള്ളികളും,കാവുകളും,മഖ്ബറയുമുള്ള,നടുത്തുരുത്തിയെന്ന നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന പച്ചതുരുത്തിൻ്റെ മനോഹരിതയുള്ള,മതസൌഹാർദ്ദത്തിൻ്റെ പ്രതീകമായ ഏറാമലയെന്ന ഗ്രാമത്തിൽ 1905ലാണ് പക്കിമുസ്ലിയാർ എന്ന വിദ്യാഭ്യാസ തല്പ്പരന് നാട്ടുകാരുടെ സഹായത്തോടെ മാരാങ്കണ്ടി മാപ്പിള എൽ.പി.സ്കൂൾസ്ഥാപിച്ചത്.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഏറെക്കാലം പഴക്കമുള്ള സ്കൂളിൻ്റെ കെട്ടിടങ്ങൾ 2017-ൽ നിലവിൽ വന്ന പുതിയ മാനേജ്മെൻ്റ് കമ്മിറ്റി പുതുക്കി പണിയുകയും, 8 ക്ലാസ് മുറികളും, ഓഫീസ് മുറിയും, വായനാമുറിയും, എല്ലാ വിധ സൗകര്യങ്ങളോടും കൂടിയ കിച്ചണും,ആവശ്യമായ ബാത്ത് റൂമുകളുമടക്കം ഏറെ ആകർഷകമായ ഇരുനില കെട്ടിടത്തിലാണ് ഇന്ന് സ്കൂൾ പ്രവർത്തിക്കുന്നത്. സ്കൂളിലെ മുഴുവൻ ക്ലാസ് മുറികളും ഹൈടെക് ആയി മാറ്റിയിട്ടുണ്ട്. എങ്കിലും ഒരു ചെറിയ കോമ്പൗണ്ട് മാത്രമുള്ള സ്കൂളിന് ഒരു പ്ലേഗ്രൗണ്ടിൻ്റെ അഭാവം നിലനിൽക്കുന്നുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കേളോത്ത് രാമൻ നമ്പ്യാർ
  2. കോട്ടായി നാരായണൻ
  3. കെ.ടി. ഗോവിന്ദൻ നമ്പ്യാർ
  4. രൈരു നമ്പ്യാർ
  5. രൈരുക്കുറുപ്പ്
  6. ചന്തുക്കുറുപ്പ്
  7. മേലത്ത് കണ്ടി മമ്മു സീതി
  8. കൊല്ലന്റവിട കുഞ്ഞിമൂസ സീതി
  9. അബ്ദുള്ള കുരിക്കൾ വള്ളിക്കാട്
  10. മേക്കോത്ത് കണ്ണൻ നമ്പ്യാർ
  11. ഇ അനന്തൻ നമ്പ്യാർ
  12. പുനത്തിൽ ഗോവിന്ദൻ ഒഞ്ചിയം
  13. പി കമലം പുറമേരി
  14. അമ്മദ് മൗലവി കുന്നുമ്മക്കര
  15. കെ.ടി ശങ്കരക്കുറുപ്പ്
  16. രാമകൃഷ്ണൻ
  17. രാമചന്ദ്രന് മാസ്റ്റർ
  18. രാമകൃഷ്ണൻഎടച്ചേരി
  19. കണ്ടിയിൽപവിത്രൻ
  20. ദാമോദരൻമാസ്റ്റർ
  21. കുഞ്ഞമ്മദ്മാസ്റ്റർഎരഞ്ഞോളി
  22. പോക്കർ മാസ്റ്റർ
  23. വിജയരാഘവൻമാസ്റ്റർ
  24. ഉഷ ടീച്ചർ
  25. ഷൈലജ ടീച്ചർ
  26. രമ ടീച്ചർ

നേട്ടങ്ങൾ

2017ൽ ഏറാമല പഞ്ചായത്തിൽ നടത്തിയ മികവ് ഉത്സവത്തിൽ പഞ്ചായത്തിലെ മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാറക്കല് അബ്ദുള്ള MLA കുറ്റ്യാടി
  2. Dr.കുഞ്ഞമ്മദ്
  3. Dr.ഹാരിസ്
  4. Dr.സൂപ്പി കയനെടുത്ത്
  5. Dr.മുനീര് R E
  6. Dr.മറുവയിൽ ഷമീന
  7. Dr.റസീന
  8. DR.ഫായിസ
  9. Dr.റമീസ
  10. ഷാനിബ BHMS
  11. നജ്മ BDS
  12. അസ്മ BDS
  13. പോക്കർ മാസ്റ്റർ
  14. മൊയ്തു മാസ്റ്റർ OP
  15. മുഹമ്മദ് മാസ്റ്റർ
  16. സുബൈർ മാസ്റ്റർ
  17. ഇബ്രാഹീം മാസ്റ്റർ
  18. ഖാദർ മാസ്റ്റർ
  19. രാമത്ത് മൊയ്തു മാസ്റ്റർ
  20. ഷൈമി PHD[KANNUR UNIVERSITY]
  21. പ്രഭീഷ് ആദിയൂർ ERAMALA SERVICE SAHAKARANA BANK
  22. ക്രസൻറ് അബ്ദുള്ള WARD MEMBOR
  23. പ്രകാശൻ പാറോളി (പോലീസ്)
  24. ചമ്പോളി സീനത്ത് QATAR AIRWAYS

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • വടകരയിൽ നിന്നും നാദാപുരം ഭാഗത്തേക്കുള്ള ബസ്സിൽ കയറി ഓർക്കാട്ടേരി എന്ന സ്ഥലത്ത് ഇറങ്ങുക.
  • അവിടെ നിന്നും ഏറാമല തുരുത്തിമുക്കിലേക്കുള്ള ജീപ്പിൽ കയറി മേപ്പാട്ട്മുക്ക് എന്ന സ്ഥലത്ത് ഇറങ്ങുക.
  • വീണ്ടും 300 മീറ്റർ നടന്നതിന് ശേഷം മണ്ടോള്ളതിൽ ക്ഷേത്രത്തിന് അടുത്ത് എത്തിയാൽ സമീപത്തായി  സ്കൂളിൻ്റെ കവാടം കാണാം.

Loading map...

"https://schoolwiki.in/index.php?title=മാരാങ്കണ്ടി_എം_എൽ_പി_എസ്&oldid=1962494" എന്ന താളിൽനിന്ന് ശേഖരിച്ചത്