സി.എച്ച്.എസ്.അടക്കാക്കുണ്ട്/അക്ഷരവൃക്ഷം/നാം എങ്ങോട്ട്...

Schoolwiki സംരംഭത്തിൽ നിന്ന്
നാം എങ്ങോട്ട്...

എങ്ങു പോയി ആ നാട്
പച്ചപ്പുൽമേടും പച്ചക്കാടും
പ്രളയം വന്ന് പോയതോ
മനുഷ്യരാൽ നശിച്ചതോ

എങ്ങുപോയി ആ പുഴകൾ
കൺകുളിർമയേകുമാ പുഴകൾ
ഭൂതം കുടിച്ചു തീർത്തതോ
അതോ പിണങ്ങി പോയതോ

എങ്ങുപോയി ആ മരങ്ങൾ
കായ്കനികൾ നിറഞ്ഞ മരങ്ങൾ
മലവെള്ളം കൊണ്ടുപോയതോ
മനുഷ്യാർത്തി നശിപ്പിച്ചതോ

എങ്ങുപോയി ആ മനുഷ്യർ
സ്നേഹം പകർന്ന മനഷ്യർ
മണ്ണായി പോയതോ
തമ്മിലടിച്ച് തീർന്നതോ

ഉണരുക നാം ഉണരുക നാം
ആ കാലത്തിൻ വീണ്ടെടുപ്പിനായ്
ആ മണ്ണും വിണ്ണും തിരിച്ചുപിടിക്കാൻ
അതിനാദ്യം മനുഷ്യനാകുക നാം....
മനുഷ്യനാകുക നാം...

നശ്‍വ. പി. എ
5 D സി. എച്ച്. എസ്. എസ്. അടക്കാക്കുണ്ട്
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത