Login (English) Help
എങ്ങു പോയി ആ നാട് പച്ചപ്പുൽമേടും പച്ചക്കാടും പ്രളയം വന്ന് പോയതോ മനുഷ്യരാൽ നശിച്ചതോ എങ്ങുപോയി ആ പുഴകൾ കൺകുളിർമയേകുമാ പുഴകൾ ഭൂതം കുടിച്ചു തീർത്തതോ അതോ പിണങ്ങി പോയതോ എങ്ങുപോയി ആ മരങ്ങൾ കായ്കനികൾ നിറഞ്ഞ മരങ്ങൾ മലവെള്ളം കൊണ്ടുപോയതോ മനുഷ്യാർത്തി നശിപ്പിച്ചതോ എങ്ങുപോയി ആ മനുഷ്യർ സ്നേഹം പകർന്ന മനഷ്യർ മണ്ണായി പോയതോ തമ്മിലടിച്ച് തീർന്നതോ ഉണരുക നാം ഉണരുക നാം ആ കാലത്തിൻ വീണ്ടെടുപ്പിനായ് ആ മണ്ണും വിണ്ണും തിരിച്ചുപിടിക്കാൻ അതിനാദ്യം മനുഷ്യനാകുക നാം.... മനുഷ്യനാകുക നാം...
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത