തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ തെറ്റിനു കിട്ടിയ ശിക്ഷ
തെറ്റിനു കിട്ടിയ ശിക്ഷ
ഇരുപത്തിയൊന്നു വയസ്സുകാരിയായ ഡയാന ചൈനയിലെ ഒരു സോഫ്റ്റ് വെയർ കമ്പനിയിൽ ജോലി ചെയ്യുന്നു.അവളുടെ കൂടെ മുത്തച്ഛനും അച്ഛനുമാണ് താമസിക്കുന്നത്.അച്ഛൻ ചൈനയിൽ ഒരു ഫാൻസി കട നടത്തുന്നു.മുത്തച്ഛൻ അച്ഛന്റെ കടയിൽ ഒരു സഹായത്തിനായി പോകും.മുത്തച്ഛന് പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്ന ശീലം ഉണ്ടായിരുന്നു.ഡയാന എപ്പോഴും മുത്തച്ഛനോടു പറയും പുറത്തു നിന്ന് ഒന്നും വാങ്ങിക്കഴിക്കരുതെന്ന്.പക്ഷേ മുത്തച്ഛനു മാംസത്തോടായിരുന്നു ഇഷ്ടം.ചൈനയിലെ വുഹാൻ എന്ന സ്ഥലത്തായിരുന്നു എപ്പോഴും പോയിക്കൊണ്ടിരുന്നത്.ഡയാനയ്ക്ക് ഒരു വാർത്ത കേട്ടിരുന്നു.വൈറസ് പടരുന്നതിനെ പറ്റി.പ്രായമായവരെ പുറത്തിറക്കരുതെന്ന് അവർ അറിയിച്ചിരുന്നു.പക്ഷേ മുത്തച്ഛൻ ആരുടെ വാക്കും ചെവിക്കൊളളാതെ പുറത്തിറങ്ങും.അങ്ങനെ മുത്തച്ഛനെ നാട്ടിലേക്കു പറഞ്ഞു വിട്ടു. കുറച്ചു ദിവസങ്ങൾക്ക് ശേഷം മുത്തച്ഛന് സുഖമില്ലാത്ത കാര്യം ഡയാനയുടെ കാതിലെത്തി.അവൾ ഉടൻ തന്നെ ഇന്ത്യയിലേക്കു വന്നു. മുത്തച്ഛന് കൊറോണയാണെന്നു ഡോക്ടർ പറഞ്ഞു.ഇത് വായുവിലൂടെ പകരുന്ന രോഗമാണെന്നും സമ്പർക്കത്തിലൂടെ പകരുമെന്നും ഡോക്ടർ പറഞ്ഞു.മുത്തച്ഛന് വുഹാൻ എന്ന സ്ഥലത്തു നിന്ന് പിടിപെട്ടതാണെന്ന് അവൾക്ക് മനസ്സിലായി.ഡോക്ടർ രോഗപ്രതിരോധ മാർഗങ്ങൾ പറഞ്ഞു കൊടുത്തു.ഡയാന ഡോക്ടർ പറഞ്ഞതു പോലെ പേടിക്കാതെ പുറത്തിറങ്ങാതെ ജാഗ്രതയോടെ വീട്ടിൽ തന്നെ ഇരിക്കുകയും കൊറോണ എന്ന മഹാമാരിയിൽ നിന്നും രക്ഷ നേടുകയും ചെയ്തു.
സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ