ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പൊരുതണം നാം

Schoolwiki സംരംഭത്തിൽ നിന്ന്
പൊരുതണം നാം
          ലോകമൊട്ടുക്കും പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന മഹാമാരി ആണ് കൊറോണ.ഈ മഹാമാരിക്കെതിരെ നമ്മുടെ രാജ്യവും പൊരുതി കൊണ്ടിരിക്കുകയാണ്.കൊറോണഎന്ന രോഗം കാരണം ലോകത്തിൻറെ നാനാഭാഗങ്ങളിലും ലക്ഷക്കണക്കിന് ആളുകളാണ് ദിനം പ്രതി മരിച്ചു കൊണ്ടിരിക്കുന്നത്. ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടി കൂടി വരികയാണ് .ഈ രോഗത്തിൻറെ ലക്ഷണങ്ങൾ ശ്വസിക്കാൻ ബുദ്ധിമുട്ട് ,തൊണ്ടവേദന ,വരണ്ട ചുമ,കടുത്തപനി ഇവയൊക്കെയാണ്.ഇവ ഉണ്ടെങ്കിൽ ഉടനെതന്നെ നാം ഡോക്ടറുടെ സേവനം ഉപയോഗപ്പെടുത്തേണ്ടതാണ് .കൊറോണ ഉള്ള രോഗിയെ സ്പർശിക്കുക ,അടുത്തു നിന്ന് സംസാരിക്കുക, അടുത്ത് നിന്ന് ചുമയ്ക്കുക,  ഇതൊക്കെ ചെയ്യുമ്പോഴാണ് ഒരാളിൽനിന്ന് രോഗം മറ്റൊരാളിലേക്ക് പകരുന്നത്.കുട്ടികളെയും പ്രായമേറിയവരെയും ആരോഗ്യക്കുറവ് ഉള്ളവരെയും ആണ് ഈ രോഗം പെട്ടെന്ന് പിടികൂടുന്നത് .എല്ലാവരും വീട്ടിൽ തന്നെ ഇരിക്കുക.വളരെ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമേ പുറത്തു പോകാൻ പാടുള്ളൂ .പുറത്തുപോകുമ്പോൾ മാസ്ക്ക് ധരിക്കുകയും ,ആളുകളിൽ നിന്ന് അകലം പാലിക്കുകയും ചെയ്യേണ്ടതാണ് .ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം .20 സെക്കൻഡ് എങ്കിലും കൈകൾ വളരെ നന്നായി കഴുകണം. നന്നായി വെള്ളം കുടിക്കണം .വീടും പരിസരവും ശുചിയാക്കി വയ്ക്കുക .കൊറോണയ്ക്കെതിരെനമുക്ക് ഒത്തൊരുമിച്ച് പൊരുതാം. ഭയം വേണ്ട, ജാഗ്രത മതി .നമുക്ക്  ഒത്തൊരുമിച്ച് ഒറ്റക്കെട്ടായി പൊരുതി രോഗത്തെ ഈ ലോകത്തുനിന്ന് തുടച്ചുനീക്കണം. പല പ്രതിസന്ധി ഘട്ടങ്ങളെയും ഒത്തൊരുമിച്ച് അതിജീവിച്ചവരാണ് നാം. നിപ്പ, പ്രളയം തുടങ്ങിയവയ്ക്കു മുമ്പിൽ നാം അടിയുറച്ച് നിന്ന് പൊരുതിയവരാണ്. അതുകൊണ്ടുതന്നെ ഈ മഹാമാരിയിൽ നിന്ന് നമുക്ക് കരകയറാനാവും എന്നു തന്നെ അടിയുറച്ച്  വിശ്വസിക്കണം .ജയ്ഹിന്ദ്.
റിസ്‍ന ഫാത്തിമ
4 ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം