ജി.എച്ച്.എസ്. എസ്. പട്ള/ലിറ്റിൽകൈറ്റ്സ്
| Home | 2024 - 27 | 2025 - 28 | 2026-29 |
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
| 11049-G. H. S. S. Patla-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 11049-G. H. S. S. Patla |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | KASARAGOD |
| വിദ്യാഭ്യാസ ജില്ല | KASARAGOD |
| ഉപജില്ല | KASARAGOD |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | RESHMI K M |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | AMITHA D |
| അവസാനം തിരുത്തിയത് | |
| 20-05-2026 | 11049 |
2025-26 പ്രവർത്തനങ്ങൾ
2025 - 26 വർഷത്തെ State Level Ranking ൽ A Grade (94 Marks) ലഭിച്ചു.
റോബോട്ടിക്സ് സ്പെഷ്യൽ ക്ലാസുകൾ'
പത്താം ക്ലാസിലെ കുട്ടികൾക്ക് ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്ക് മുന്നോടിയായി റോബോട്ടിക്സ് പ്രത്യേക പരിശീലനം നൽകി .പത്താം ക്ലാസിലെ ലിറ്റിൽ കൈ അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ ബാച്ചിലെയും കുട്ടികൾക്ക് പ്രത്യേകം പ്രത്യേകം സമയങ്ങൾ നൽകി ക്ലാസുകൾ സംഘടിപ്പിച്ചു
മികവുത്സവം
ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മികവുത്സവം സംഘടിപ്പിച്ചു. ഇതിൻറെ ഭാഗമായി റോബോട്ടിക് സെക്ഷൻ, ആനിമേഷൻ സെക്ഷൻ, ഗെയിംസ് , ഗ്രാഫി ഡിസൈനിങ് തുടങ്ങി വിവിധ മേഖലകളുടെ പ്രദർശനം സംഘടിപ്പിച്ചു .കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രദർശനം കാണാനുള്ള അവസരം ഒരുക്കി .ഇതിന്റെ ഭാഗമായി തന്നെ രക്ഷിതാക്കൾക്കുള്ള എ ഐ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു .കുട്ടികൾ തന്നെ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക ഐടി പരിശീലനം സംഘടിപ്പിച്ചു. എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ഓരോ കുട്ടിക്കും ഒരു സഹായി എന്ന രീതിയിൽ അടിസ്ഥാനപരമായ ഐടി കാര്യങ്ങൾ പറഞ്ഞുകൊടുത്തു. ഇതിൻറെ ഭാഗമായി കുട്ടികൾക്ക് ഗെയിം കളിക്കാനുള്ള അവസരവും നൽകി.
സ്കൂൾ കലോത്സവം Little kite കുട്ടികളുടെ നേതൃത്വത്തിൽ ഡോക്യുമെൻ്റ് ചെയ്തു

2023- 24 അധ്യയന വർഷത്തെ പുതിയ കടമ്പ.... എല്ലാവർക്കും യൂണിഫോം.. 2023- 24 അധ്യയന വർഷത്തെ പുതിയ കടമ്പ.... എല്ലാവർക്കും യൂണിഫോം..