ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HS

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹൈസ്കൂൾ

സ്കൂൾ ആരംഭിച്ച് 96 വർഷങ്ങൾക്കു ശേഷം1981 – ൽ ഹൈസ്ക്കൂളായും 1994 – ൽ മോഡൽ സ്കൂളായും ഞങ്ങളുടെ സ്കൂൾ വളർന്നു. SSLC യുടെ ആദ്യ ബാച്ച് പരീക്ഷയെഴുതിയ 1983 – 1984 മുതൽ വിജയ ശതമാനത്തിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിൽ മുൻ നിരയിലെത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്കൂളിന്റെ വളർച്ചയുടെ പിന്നിൽ പ്രയത്‌നിച്ച ഒട്ടനവധി മഹാത്‌മാക്കൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. 1994 – ൽ മോഡൽ സ്കൂളായി ഉയർത്തിയതിനു പിന്നിൽ പ്രവർത്തിച്ച സ്പോൺസറിംഗ് കമ്മറ്റി കൺവീനർ പരേതനായ ശ്രീ. കെ ജി കൊച്ചുകൃഷ്ണനായർ, വിവിധ ഘട്ടങ്ങളിൽ കോവളം MLA മാരായി പ്രവർത്തിച്ചവർ, 1981 – ൽ ഹൈസ്കൂളായി ഉയർത്തിയ മുൻ മന്ത്രി ശ്രീ. ബേബി ജോൺ, 1994 – ൽ വിദ്യാലയത്തിന്റെ നേട്ടങ്ങളെ അംഗീകരിച്ചുകൊണ്ട് മോഡൽ സ്കൂളായി ഉയർത്തി നാമകരണം ചെയ്ത് അതോടൊപ്പം കമ്പ്യൂട്ടർ പഠനകേന്ദ്രവും അനുവദിച്ച മുൻ മന്ത്രി ശ്രീ. ഇ .ടി. മുഹമ്മദ് ബഷീർ, വിവിധ PTA കൾ, മറ്റ് ജനപ്രതിനിധികൾ, പ്രഥമാധ്യാപകർ, മറ്റ് സാമൂഹ്യ – സാംസ്ക്കാരിക വിദ്യഭ്യാസ പ്രവർത്തകർ എന്നിങ്ങനെ ഈ വിദ്യാലയ മുത്തശ്ശിയുടെ ജീവചരിത്ര പുസ്തകത്തിൽ കാലാതീതമായി തിളങ്ങി നിന്ന നിരവധി നക്ഷത്രങ്ങളുണ്ട്.

ഹൈസ്ക്കൂൾ അധ്യാപകർ