സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/അക്ഷരവൃക്ഷം/മനസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മനസ്സ് | color= 3 }} <center> <poem> ആയിരം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മനസ്സ്


ആയിരം കിനാവുകൾ കാണുന്ന
മാന്ത്രികപ്പുഴപോലെൻ മനസ്സ്
താളവും ഈണവും ചേർന്നൊരു
സംഗീതസദസ്സാണെൻ മനസ്സ്
സ്നേഹസൗഹൃദങ്ങൾ പകരാം
സ്വപ്നഗേഹമെൻ മനസ്സ്
തിരയുംതീരവും ചേർന്നോ-
രാഴക്കടലാണെൻ മനസ്സ്

ആയിരമായിരം ആശകളുണരുന്ന
ആകാശം ഗംഗയെൻ മനസ്സ്
മോഹഭംഗങ്ങൾ തൻ നടുവിൽ
നിർവ്വികാരങ്ങൾ മനസ്സ്
മനസ്സിന്റെ ഭാവങ്ങളെല്ലാം
എന്നും എന്നെ ഞാനായി മാറ്റുന്നു.

ശ്രുതി ടി
10 E സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത