ആയിരം കിനാവുകൾ കാണുന്ന
മാന്ത്രികപ്പുഴപോലെൻ മനസ്സ്
താളവും ഈണവും ചേർന്നൊരു
സംഗീതസദസ്സാണെൻ മനസ്സ്
സ്നേഹസൗഹൃദങ്ങൾ പകരാം
സ്വപ്നഗേഹമെൻ മനസ്സ്
തിരയുംതീരവും ചേർന്നോ-
രാഴക്കടലാണെൻ മനസ്സ്
ആയിരമായിരം ആശകളുണരുന്ന
ആകാശം ഗംഗയെൻ മനസ്സ്
മോഹഭംഗങ്ങൾ തൻ നടുവിൽ
നിർവ്വികാരങ്ങൾ മനസ്സ്
മനസ്സിന്റെ ഭാവങ്ങളെല്ലാം
എന്നും എന്നെ ഞാനായി മാറ്റുന്നു.