സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് സാൽവേഷൻ ആർമി.എച്ച്.എസ്. എസ് കവടിയാർ/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം എന്ന താൾ സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ നാട് വാണീടും കാലം

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
കാറില്ല ബസ്സില്ല ലോറി ഇല്ല
റോഡിലോ എപ്പോഴും ആളുമില്ല
       തിക്കും തിരക്കുമില്ല ട്രാഫിക് ഇല്ല
       സമയത്തിനൊട്ടു വിലയുമില്ല
       പച്ചനിറമുള്ള മാസ്ക് വെച്ച്
       കണ്ടാലോ എല്ലാവരും ഒന്നുപോലെ
കുറ്റം പറയുകയാണെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്കും പറ്റും
തുന്നിയ മാസ്ക്കൊന്നു മൂക്കിൽ ഇരിക്കുമ്പോൾ
മിണ്ടാതിരിക്കുന്നതത്രേ കാമ്യം
          വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
          വട്ടംകറക്കി ചെറു കീടമൊന്ന്
          കാണാൻ കഴിയികേൾക്കാൻകഴിയില്ല
          കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ
അൻപതിനായിരം അറുപതിനായിരം
ആളുകൾ എത്രയോ പോയി മറഞ്ഞു
നെഞ്ചു വിരിച്ചൊരു മർത്യൻ കൈകളിൽ
മാറാപ്പു കേറ്റിയതേതുദൈവം
 

ദീപക് R S
8 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത