സാൽവേഷൻ ആർമി എച്ച്. എസ്. എസ്. കവടിയാർ/അക്ഷരവൃക്ഷം/കൊറോണ നാട് വാണീടും കാലം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ നാട് വാണീടും കാലം

കൊറോണ നാടുവാണീടും കാലം
മനുഷ്യരെല്ലാരും ഒന്നുപോലെ
കാറില്ല ബസ്സില്ല ലോറി ഇല്ല
റോഡിലോ എപ്പോഴും ആളുമില്ല
       തിക്കും തിരക്കുമില്ല ട്രാഫിക് ഇല്ല
       സമയത്തിനൊട്ടു വിലയുമില്ല
       പച്ചനിറമുള്ള മാസ്ക് വെച്ച്
       കണ്ടാലോ എല്ലാവരും ഒന്നുപോലെ
കുറ്റം പറയുകയാണെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്കും പറ്റും
തുന്നിയ മാസ്ക്കൊന്നു മൂക്കിൽ ഇരിക്കുമ്പോൾ
മിണ്ടാതിരിക്കുന്നതത്രേ കാമ്യം
          വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
          വട്ടംകറക്കി ചെറു കീടമൊന്ന്
          കാണാൻ കഴിയികേൾക്കാൻകഴിയില്ല
          കാട്ടിക്കൂട്ടുന്നതോ പറയാൻ വയ്യ
അൻപതിനായിരം അറുപതിനായിരം
ആളുകൾ എത്രയോ പോയി മറഞ്ഞു
നെഞ്ചു വിരിച്ചൊരു മർത്യൻ കൈകളിൽ
മാറാപ്പു കേറ്റിയതേതുദൈവം
 

ദീപക് R S
8 A സാൽവേഷൻ ആർമി സ്കൂൾ കവടിയാർ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കവിത