നടുഭാഗം എൽ പി എസ്/അക്ഷരവൃക്ഷം/ഒരു കോവിഡ് കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു കോവിഡ് കാലം

<
പെട്ടെന്നു ആയിരുന്നു നാളെ മുതൽ ക്ലാസ് ഇല്ല എന്ന് അറിയാൻ കഴിഞ്ഞത്.എന്താണെന്ന് കാരണം അന്വഷിച്ചപ്പോൾ കൊറോണ എന്ന വൈറസ് പടർന്ന് പിടിക്കുന്നത് മൂലം ആണെന്നു പറഞ്ഞു. ഞങ്ങൾ കൂട്ടുകാരെല്ലാം കൂടി ചേർന്ന് നടത്താനിരുന്ന പരിപാടികൾ അവതരിപ്പിക്കാൻ പറ്റാത്തതിനാൽ സങ്കടമായി. അടുത്ത വർഷം അഞ്ചാം ക്ലാസിൽ ആയത് കൊണ്ട് പുതിയ സ്കൂളിലേക്കും ആണ്.എങ്കിലും ഒരു മഹമാരിയെ തടഞ്ഞു നിർത്താൻ ആണല്ലോ എന്ന ഓർത്തപ്പോൾ സങ്കടം മാറി.കോവിഡ് 19 മഹാമാരിക്ക് എതിരെ പടപൊരുതുന്ന ആരോഗ്യ പ്രവർത്തകരെ ഓർത്തു എനിക്ക് അഭിമാനം തോന്നി. ലോക്ക് ഡൗൺ ആയതിനാൽ ഒരിടത്തു പോകാനും പുറത്തു ഇറങ്ങി കളിക്കാനും സാധിക്കില്ല. ഞാനും അനിയനും കൂടെ കളിക്കും. ഇടക്കു ഞങ്ങൾ വഴക്കു ഉണ്ടാക്കും.ചെറിയ ജോലികൾ ചെയ്ത് അമ്മയെ സഹായിക്കും.കുറച്ചു സമയം ടീവി കണ്ടു രസിക്കും.ചെടികൾ വെച്ച് പിടിപ്പിക്കും.കുറച്ചു നേരം പുസ്തകം വായിക്കും.അങ്ങനെ ഇരിക്കെ ടീച്ചർ അക്ഷര വൃക്ഷം പരിപാടിയുടെ കാര്യം പറഞ്ഞു. അത് അറിഞ്ഞപ്പോൾ എനിക്ക് നല്ല സന്തോഷം ആയി.നമ്മുടെ രാജ്യം കൊറോണ വൈറസിൽ നിന്ന് തിരിച്ചു വരട്ടെ. ഇനിമുതൽ വ്യക്തി ശുചിത്വം പാലിച്ചേ മതിയാകു.....

മാളവിക
ക്ലാസ്സ് 4 നടുഭാഗം എൽ പി എസ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം