തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:00, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16054 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സബ്ബ് ജില്ലാ, ജില്ലാ, സംസ്ഥാന കലോത്സവങ്ങളിലെ മികച്ച പ്രകടങ്ങൾക്ക് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ മികവുറ്റ പരിശീലനം നൽകിവരുന്നു.

കലോത്സവം 2017-2018
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി 13ാം തവണ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ കഴിഞ്ഞു. എൽ.പി-യു.പി ഓവറോൾ, യു.പി ഓവറോൾ, എച്ച്.എസ് ഓവറോൾ, എച്ച്.എസ് സംസ്കൃതം ഓവറോൾ, എച്ച്.എസ്-എച്ച്.എസ്.എസ് ഓവറോൾ എന്നിങ്ങനെ ഏറ്റവും പ്രധാനപ്പെട്ട ട്രോഫികളെല്ലാം ഈ വർഷം സ്വന്തമാക്കി.
റവന്യൂജില്ലാ സ്കൂൾ കലോത്സവത്തിൽ 70 ഇനങ്ങളിലായി 200 വിദ്യാർത്ഥികളാണ് ഈ വിദ്യാലയത്തിൽ നിന്ന് പങ്കെടുത്തത്. ഈ കലോത്സവത്തിൽ ജില്ലയിലെ ഏറ്റവും മിക‍ച്ച രണ്ടാമത്തെ പൊതുവിദ്യാലയമായി മാറുവാൻ കഴിഞ്ഞു. തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 11 ഇനങ്ങളിൽ നിന്ന് 55 പോയന്റ് നേടി വടകര വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായും റവന്യൂജില്ലയിലെ മികച്ച മൂന്നാമത്തെ പൊതുവിദ്യാലയമായും മാറുവാൻ കഴിഞ്ഞു.

ദഫ്‌മുട്ടിൽ ഒന്നാം സ്ഥാനം നേടിയ തിരുവങ്ങൂർ ഹയർസെക്കന്ററി സ്കൂൾ ടീം

കലോത്സവത്തെക്കുറിച്ചുള്ള കൂടുതൽ വിവരത്തിനും ചിത്രങ്ങൾക്കും ഇവിടെ ക്ലിക്ക് ചെയ്യുക