ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കാത്തിരിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ) (Sreejaashok എന്ന ഉപയോക്താവ് ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്ന താൾ ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കാത്തിരിപ്പ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


കാത്തിരിപ്പ്

ചുവരിൽ ഇരിക്കുന്ന ഘടികാരത്തിൽ നിന്നും സമയം ഇറ്റുവീഴുകയാണ്. ഇപ്പോൾ സമയം 2.30.അയാൾ ഘടികാരത്തിലെ ശബ്ദം സൂക്ഷ്മമായി കാത് കൂർപ്പിച്ചുകൊണ്ടു കേട്ടു. അതിനു ഓരോ നിമിഷവും മരണപ്പെടുന്ന മനുഷ്യരുടെ ഹൃദയമിടിപ്പുപോലെയാണ് എന്ന് അയാൾക്ക്‌തോന്നി. അയാൾ എന്തോ ഓർത്ത് ഞെട്ടി ഉണർന്നു. മതിലിനു പുറത്ത്അപ്പോഴുംപോലീസ്കാവൽനിൽപ്പുണ്ട്. അയാൾ ഓർത്തു. രണ്ടു ദിവസമായി അവർ ഇവിടെ കാവൽ നിൽക്കാൻ തുടങ്ങിയിട്ട്. ആരെങ്കിലുംപുറത്തിറങ്ങുന്നുണ്ടോ എന്നറിയാനാണ് ആരെങ്കിലും അഥവാ ഇറങ്ങിയാൽ ആ ആളിന്റെ കാര്യം ഗോവിന്ദ. അയാൾചെറുപുഞ്ചിരിയോടെ ഓർമതീരത്ത് നിന്നു തിരിഞ്ഞു നടന്നു. അയാൾ ചാരുകസേരയിൽ അമർന്നിരുന്നു. അകത്തു ന്യൂസ്‌ ചാനൽ ടീവിയിൽ വച്ചിരിക്കുന്നു. അതിന്റെ ഒച്ചഅയാളെഅകത്തേക്ക് കൊണ്ടുപോയി. അയാൾ എഴുന്നേറ്റു നടന്നു. വരാന്തയിൽ നിന്നു സ്വീകരണമുറിയിൽ കയറി. അവിടെ പല വർണത്തിലെ പൂക്കൾ അലങ്കരിച്ചിരിക്കുന്നു. മനോഹരമായ ഒരു സ്വീകരണമുറി.ഒരുവശത്തു വലിയ LG ടീവി. അതിലെ ന്യൂസ്‌ ചാനലിൽ കാണിക്കുന്നത് വിദേശത്തുമരിച്ചമലയാളികളെയാണ്. അയാൾ നെഞ്ചിൽ കൈവച്ചു എന്നിട്ട് പതിയെ പറഞ്ഞു. "ഹോ !എന്റെ ദൈവമേ നീ ഞങ്ങളെ കാത്തു..."എന്റെ കുട്ടി നന്നായിരിക്കണേ".ഇയാൾ സ്റ്റീഫൻ. വയസ്സ് 80.ഒരു റിട്ടെയർ പോലീസ് ഓഫീസർ. ഒരു ശുദ്ധൻ. മകൻ വിദേശതാണ്. പേര് ക്രിസ്റ്റി. വയസ്സ് 29.ഒരു യുവാവ്.മകനേഓർത്താണ് ഈ അച്ഛൻ ഓരോ നേരവും നീറുന്നത്. തന്നെ ആഴ്ചയിലുംദിവസത്തിലും ഒരിക്കലെങ്കിലും വിളിച്ചില്ലെങ്കിൽ അയാൾക്ക്‌ സമാധാനം ഇല്ല. മഹാമാരി അല്ലെ ഈ കാലം എപ്പോഴാണ് അവ കീഴടക്കുകഎന്നറിയില്ലല്ലോ ഇതെല്ലാം ഈ കാലത്ത്സർവസാധാരണമാണല്ലോ!
പോഷകം അടങ്ങിയ ഭക്ഷണവും അയാൾ സ്വന്തമാക്കി തിരികെ സോഫയിൽ വന്നിരുന്നു. പരിചയത്തിൽ കുറച്ചു ബന്ധുക്കളെനിരീക്ഷണത്തിൽ ഇരുത്തിയത് അയാൾ ഓർത്തു. അവരുടെകാര്യംഅറിയാൻ എന്താ വഴി. തൊട്ടടുത്ത ടെലിഫോണിൽ ഒരു മെസ്സേജ്വന്നു.അപ്പോഴാണ് അയാൾ അതിലേക്കു നോക്കിയത്.ഫോണെടുത്തുഅയാൾസഹോദരിയെ വിളിച്ചു. അവൾ ഫോണെടുത്തുസംസാരിച്ചു. "ആ ചേട്ടായി ആയിരുന്നോ ഇവിടെ എല്ലാവരുംസുഖമായിരിക്കുന്നു.അസുഖത്തിനൊക്കെ നല്ല കുറവുണ്ട്". അങ്ങനെ കുടുംബ കാര്യങ്ങളൊക്കെസംസാരിച്ചു അങ്ങനെ കുറെ സമയം പോയ്‌. അയാൾ വൈകീട്ട് ചായകുടിച്ചു കുളിച് വൃത്തിയായി നന്നായി പ്രാർത്ഥിച്ചു വൈകുന്നേരത്തെവാർത്ത അറിയാൻ ടീവി ഓൺ ചെയ്തു അപ്പോഴും വിദേശത്തെ കാര്യങ്ങൾ തന്നെ. അതിനിടയിൽ പുതിയ ഒരു വാർത്തകൂടി.
അസുഖത്തിന് മരുന്ന് കണ്ടെത്തിയെന്ന്അയാൾക്ക്‌സമാധാനംആയി.അയാൾ മനസ്സിൽ പറഞ്ഞു "ദൈവമേ നീ പ്രാർത്ഥന കേട്ടല്ലോ സന്തോഷമായി"..........

അക്ഷയ.സി. എസ്സ്
10 B ഡോ. എ. എം. എം. ആർ.എച്ച്‌. എസ്. എസ്‌. കട്ടേല ശ്രീകാര്യം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - കഥ