ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കാത്തിരിപ്പ്
കാത്തിരിപ്പ്
ചുവരിൽ ഇരിക്കുന്ന ഘടികാരത്തിൽ നിന്നും സമയം ഇറ്റുവീഴുകയാണ്. ഇപ്പോൾ സമയം 2.30.അയാൾ ഘടികാരത്തിലെ ശബ്ദം സൂക്ഷ്മമായി കാത് കൂർപ്പിച്ചുകൊണ്ടു കേട്ടു. അതിനു ഓരോ നിമിഷവും മരണപ്പെടുന്ന മനുഷ്യരുടെ ഹൃദയമിടിപ്പുപോലെയാണ്
എന്ന് അയാൾക്ക്‌തോന്നി.
അയാൾ എന്തോ ഓർത്ത് ഞെട്ടി ഉണർന്നു. മതിലിനു പുറത്ത്അപ്പോഴുംപോലീസ്കാവൽനിൽപ്പുണ്ട്. അയാൾ ഓർത്തു.
രണ്ടു ദിവസമായി അവർ ഇവിടെ കാവൽ നിൽക്കാൻ തുടങ്ങിയിട്ട്. ആരെങ്കിലുംപുറത്തിറങ്ങുന്നുണ്ടോ എന്നറിയാനാണ് ആരെങ്കിലും അഥവാ ഇറങ്ങിയാൽ ആ ആളിന്റെ കാര്യം ഗോവിന്ദ. അയാൾചെറുപുഞ്ചിരിയോടെ ഓർമതീരത്ത് നിന്നു തിരിഞ്ഞു നടന്നു.
അയാൾ ചാരുകസേരയിൽ അമർന്നിരുന്നു. അകത്തു ന്യൂസ് ചാനൽ ടീവിയിൽ വച്ചിരിക്കുന്നു. അതിന്റെ ഒച്ചഅയാളെഅകത്തേക്ക് കൊണ്ടുപോയി. അയാൾ എഴുന്നേറ്റു നടന്നു. വരാന്തയിൽ നിന്നു സ്വീകരണമുറിയിൽ കയറി. അവിടെ പല വർണത്തിലെ പൂക്കൾ അലങ്കരിച്ചിരിക്കുന്നു. മനോഹരമായ ഒരു സ്വീകരണമുറി.ഒരുവശത്തു വലിയ LG ടീവി. അതിലെ ന്യൂസ് ചാനലിൽ കാണിക്കുന്നത് വിദേശത്തുമരിച്ചമലയാളികളെയാണ്. അയാൾ നെഞ്ചിൽ കൈവച്ചു എന്നിട്ട് പതിയെ പറഞ്ഞു. "ഹോ !എന്റെ ദൈവമേ നീ ഞങ്ങളെ കാത്തു..."എന്റെ കുട്ടി നന്നായിരിക്കണേ".ഇയാൾ സ്റ്റീഫൻ. വയസ്സ് 80.ഒരു റിട്ടെയർ പോലീസ് ഓഫീസർ. ഒരു ശുദ്ധൻ. മകൻ വിദേശതാണ്. പേര് ക്രിസ്റ്റി. വയസ്സ് 29.ഒരു യുവാവ്.മകനേഓർത്താണ് ഈ അച്ഛൻ ഓരോ നേരവും നീറുന്നത്. തന്നെ ആഴ്ചയിലുംദിവസത്തിലും ഒരിക്കലെങ്കിലും വിളിച്ചില്ലെങ്കിൽ അയാൾക്ക് സമാധാനം ഇല്ല. മഹാമാരി അല്ലെ ഈ കാലം എപ്പോഴാണ് അവ കീഴടക്കുകഎന്നറിയില്ലല്ലോ ഇതെല്ലാം ഈ കാലത്ത്സർവസാധാരണമാണല്ലോ!
|