ജി.എൽ.പി.എസ്.വളയപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
23:01, 5 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vanathanveedu (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.വളയപ്പുറം
വിലാസം
വളയപ്പുറം

വളയപ്പുറം,വേങ്ങൂർ
മലപ്പുറം
,
679325
സ്ഥാപിതം21 - 11 - 1984
വിവരങ്ങൾ
ഇമെയിൽglpsvalayappuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്48329 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ‍‍‍‍
പ്രധാന അദ്ധ്യാപകൻശോഭന കെ എസ്
അവസാനം തിരുത്തിയത്
05-01-2019Vanathanveedu


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വളയപ്പുറത്തിൻറെ സാമൂഹ്യ സാംസ്കാരികരംഗത്ത്‌ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം

ചരിത്രം

മേലാറ്റൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം 1984 നവംബർ 21ന് ഇവിടുത്തെ ബദറുൽ ഹുദാ മദ്രസയിൽ പ്രവർത്തനമാരംഭിച്ചു.രണ്ടു ഡിവിഷനുകളിലായി 76 കുട്ടികൾ ആരംഭത്തിൽ ഉണ്ടായിരുന്നു. വിദ്യാഭ്യാസ പരമായും സാമ്പത്തികമായും സാമൂഹ്യമായും വളരെ പിന്നോക്കമായിരുന്ന ഈ പ്രദേശത്തിന്റെ ഇന്നത്തെ വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ സ്ഥാപനമാണ് ജി.എൽ.പി.സ്കൂൾ വളയപ്പുറം. ഈ വിദ്യാലയത്തിന് ഒരു ഏക്കർ സ്ഥലം സംഭാവനയായി നൽകിയത് ശ്രീ കുഞ്ഞൻ പണിക്കർ എന്ന ഗോവിന്ദപ്പണിക്കർ ആണ്. നാട്ടുകാരുടെ പ്രയത്നഫലമായി നാല് ക്ലാസ് മുറികളും ചെറിയ ഒരു ഓഫീസ് റൂമും നിർമിക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശോഭന കെ എസ് ആണ്. സഹാധ്യാപകർ വി.പി ലളിത, ലൈല.കെ, സനിൽകുമാർ പി.എൻ , മുഹമ്മദ് ബഷീർ എന്നിവരും പി.ടി.സി.എം ഗോപാലകൃഷ്ണനും ആണ്. അടച്ചുറപ്പുള്ള നാല് ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ് ലറ്റ് സൗകര്യവും കുടിവെള്ള സൗകര്യ വും ലഭ്യമാണ്. കമ്പ്യൂട്ടർ പഠനത്തിന് 2 കമ്പ്യൂട്ടറുകളും ലഭ്യമാണ്. ചുറ്റുമതിലും ഗേറ്റും ഉള്ള ഈ വിദ്യാലയം ശാന്തവും സുരക്ഷിതവുമായ പഠനാന്തരീക്ഷം ഒരുക്കുന്നുണ്ട്. 2016 മുതൽ SCHOLAR പ്രീ പ്രൈമറി കൂടി ആരംഭിച്ചു. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും മികച്ച പരിശീലനം ഈ വിദ്യാലയത്തിൽ നൽകുന്നുണ്ട്. ഇവിടുത്തെ പൂർവ വിദ്യാർത്ഥികൾ വിവിധ മേഖലകളിൽ നേട്ടങ്ങൾ കൈവരിച്ചവരാണ്.ഇപ്പോൾ ഈ വിദ്യാലയത്തിൽ 28ആൺകുട്ടികളും 22പെൺകുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ 19 കുട്ടികളും പഠിക്കുന്നു

ഭൗതികസൗകര്യങ്ങൾ

2 കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്. ടോയ്ലറ്റുകളും കുടിവെള്ള സൗകര്യവും കളിസ്ഥലവും സ്വന്തമായുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്
  • ആരോഗ്യ ക്ലബ്
  • വിജയഭേരി
  • വിവിധ മേളകളിൽ പങ്കാളിത്തം

തനതു പ്രവർത്തനങ്ങൾ

ഭരണനിർവഹണം

  • മേലാറ്റൂർ ഗ്രാമ പഞ്ചായത്ത്

ഞങ്ങളെ നയിച്ചവർ

  • പി.ടി.എ.
  • ​എം.ടി.എ.
  • എസ്.എം.സി.

വഴികാട്ടി

{{#multimaps: 10.920015, 76.164592 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.വളയപ്പുറം&oldid=575817" എന്ന താളിൽനിന്ന് ശേഖരിച്ചത്