ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/പൂവാണു ‍ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 8 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൂവാണു ‍ഞാൻ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവാണു ‍ഞാൻ

ഓരോ കൊച്ചുമനസ്സിലും മധുരം
പകരുന്നതാണു ഞാൻ
കേരനാടിന്നു‍ സ്വന്തമാണു ഞാൻ
കേരളീയരുടെ ഹൃദയമാണു ഞാൻ
പ്രകൃതിക്ക് വർണ്ണം പകരുന്നു ഞാൻ
കൊച്ചു ശലഭത്തിൻ വിശപ്പടക്കുന്നു ഞാൻ
ഞാനില്ലാതൊരോണമില്ല
ഓണമില്ലാതെ മലനാടില്ല.

ഇതു താൻ പണ്ടുമാത്രം
ഇന്നിതാ എന്നെ ശപിച്ചിരിക്കുന്നപോൽ
ആർക്കും വേണ്ടാത്ത വസ്തു ‍‍ഞാൻ.
ഓണത്തിന്നുപോലും എന്നെ വേണ്ടാ
മറുനാട്ടിൽ നിന്നുമേ വേണ്ടുവൊള്ളൂ…….
നാട്ടിൻ പുറത്തുള്ള പൂവിന്നു
മാത്രമേ വേണ്ടാവുന്നത്ര സ്ഥാനമുള്ളൂ.

വഞ്ചനയിലകപ്പെടാൻ കാര്യമെന്ത്……
എന്തുഞാൻ മാനുഷരോടു ചെയ്തു.
ഇനി ഞാനെന്തിനു ജീവിച്ചിരിക്കുന്നു
ജീവിച്ചിരുന്നാലും
ആർക്കും വേണ്ടാത്ത ശത്രു മാത്രം
ഇനിയുമാക്കാലം വരാതിരിക്കില്ല
കാത്തിരിപ്പുണ്ടു ഞാൻ മാനുഷരെ…….

നിരഞ്ജന എ
8 E ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത