ജി.എച്ച്. എസ്.എസ്. നിറമരുതൂർ/അക്ഷരവൃക്ഷം/പൂവാണു ‍ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
പൂവാണു ‍ഞാൻ

ഓരോ കൊച്ചുമനസ്സിലും മധുരം
പകരുന്നതാണു ഞാൻ
കേരനാടിന്നു‍ സ്വന്തമാണു ഞാൻ
കേരളീയരുടെ ഹൃദയമാണു ഞാൻ
പ്രകൃതിക്ക് വർണ്ണം പകരുന്നു ഞാൻ
കൊച്ചു ശലഭത്തിൻ വിശപ്പടക്കുന്നു ഞാൻ
ഞാനില്ലാതൊരോണമില്ല
ഓണമില്ലാതെ മലനാടില്ല.

ഇതു താൻ പണ്ടുമാത്രം
ഇന്നിതാ എന്നെ ശപിച്ചിരിക്കുന്നപോൽ
ആർക്കും വേണ്ടാത്ത വസ്തു ‍‍ഞാൻ.
ഓണത്തിന്നുപോലും എന്നെ വേണ്ടാ
മറുനാട്ടിൽ നിന്നുമേ വേണ്ടുവൊള്ളൂ…….
നാട്ടിൻ പുറത്തുള്ള പൂവിന്നു
മാത്രമേ വേണ്ടാവുന്നത്ര സ്ഥാനമുള്ളൂ.

വഞ്ചനയിലകപ്പെടാൻ കാര്യമെന്ത്……
എന്തുഞാൻ മാനുഷരോടു ചെയ്തു.
ഇനി ഞാനെന്തിനു ജീവിച്ചിരിക്കുന്നു
ജീവിച്ചിരുന്നാലും
ആർക്കും വേണ്ടാത്ത ശത്രു മാത്രം
ഇനിയുമാക്കാലം വരാതിരിക്കില്ല
കാത്തിരിപ്പുണ്ടു ഞാൻ മാനുഷരെ…….

നിരഞ്ജന എ
8 E ജി.എച്ച്. എസ്.എസ്. നിറമരുതൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 08/ 05/ 2020 >> രചനാവിഭാഗം - കവിത