ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/തിരിഞ്ഞുനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
08:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
 തിരിഞ്ഞുനോട്ടം     

ഉച്ചയൂണ് കഴിഞ്ഞാലച്ഛൻ 
ഉറക്കം തൂങ്ങാറുണ്ടെന്നും... 
ഉറക്കത്തിൽ നിന്നമ്മ 
വിളിച്ചുണർത്തി 
ചായ കൊടുക്കാറുണ്ടെന്നും... 
പറമ്പിൽ തൊട്ടാവാടി
പൂക്കളുണ്ടെന്നും... 
വൈകിട്ട് മുറ്റത്തെ 
മാവിൻ തണൽ  
ഉമ്മറത്തെ  കസേരയിയിൽ 
കുശലം പറയാനെത്തുമെന്നും... 
അഞ്ചുമണിയുടെ പോക്കുവെയിൽ ഊണ് മേശയിലെത്തുമെന്നും കാട്ടിത്തന്നു കൊറോണ. 
 

റിയ എസ് റോബിൻ
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത