ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/തിരിഞ്ഞുനോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
 തിരിഞ്ഞുനോട്ടം     

ഉച്ചയൂണ് കഴിഞ്ഞാലച്ഛൻ 
ഉറക്കം തൂങ്ങാറുണ്ടെന്നും... 
ഉറക്കത്തിൽ നിന്നമ്മ 
വിളിച്ചുണർത്തി 
ചായ കൊടുക്കാറുണ്ടെന്നും... 
പറമ്പിൽ തൊട്ടാവാടി
പൂക്കളുണ്ടെന്നും... 
വൈകിട്ട് മുറ്റത്തെ 
മാവിൻ തണൽ  
ഉമ്മറത്തെ  കസേരയിയിൽ 
കുശലം പറയാനെത്തുമെന്നും... 
അഞ്ചുമണിയുടെ പോക്കുവെയിൽ ഊണ് മേശയിലെത്തുമെന്നും കാട്ടിത്തന്നു കൊറോണ. 
 

റിയ എസ് റോബിൻ
3 C ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത