ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/അക്ഷരവൃക്ഷം/ കൊറോണ -കവിത

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ -കവിത


കൊറോണ എന്ന മഹാമാരി
കൊച്ചു പൈതങ്ങളെ പോലും വേട്ടയാടിയ വിനാശകാരി

ലോകത്തെ വരിഞ്ഞു മുറുക്കി
ലോക്ഡൗണിൽ ഞങ്ങളെയാക്കി

ഒരാളിൽ നിന്നും മറ്റൊരാളിലേക്ക്
ഓടിക്കയറി ലക്ഷങ്ങളുടെ ജീവനിലേക്ക്

അവരെ മരണത്തിലേക്ക് വലിച്ചെറിയുന്നു
 അംഗസംഖ്യ ലോകത്തിൽ കുറയുന്നു

ആരോഗ്യപ്രവർത്തകരെയും ആക്രമിക്കുന്നു
ആളുകൾ കോവിഡെന്ന പേര് കേട്ടു ഞെട്ടിത്തരിക്കുന്നു

എല്ലാ നൂറ്റാണ്ടിലും പകർച്ചവ്യാധിയുണ്ടാകുന്നു
എല്ലാവരും ഈ നാളുകളിൽ അകലം പാലിക്കുന്നു

ലോക് ഡൗണിൽ കടകളില്ല പച്ചക്കറികളില്ല
ലോകം മുഴുവൻ വിഷം തളിച്ച പച്ചക്കറികളില്ല

കൂട്ടിനു ചക്കകൾ മാത്രം അതുപോലെ
കഞ്ഞി എന്നു നാം തള്ളി പറഞ്ഞ ഭക്ഷണവും മാത്രമല്ലേ

പ്രവാസികൾ തൻ വേദനകൾ മനസ്സിലാക്കാം
പ്രായമായവർ തൻ ഭീതികൾ അറിഞ്ഞിരിക്കാം

ആരോഗ്യപ്രവർത്തകർ പറയും കാര്യങ്ങൾ പാലിക്കാം
ആരോഗ്യമുണ്ടാവാൻ വ്യക്തിശുചിത്വം പാലിക്കാം

കൈകൾ ഇടക്കിടെ ശുചിയാക്കാം
കൈ കൊടുക്കൽ ഒഴിവാക്കാം

ഒരു മീറ്റർ അകലം പാലിക്കാം
ഒന്നായി പൊരുതി വിജയിക്കാം


 

ശ്രീപ്രിയ എ പ്രഭു
9 c ഗവ. ഗേൾസ്.എച്ച്.എസ്.എസ് ചേർത്തല
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത