ഗവ. യു പി എസ് ചാക്ക/അക്ഷരവൃക്ഷം/അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

എന്തൊരു കാലമിത്..............
  അവധിക്കാലമിത്...............
 ഷോപ്പിംഗില്ല മാളുമില്ല
യാത്രകളില്ല ഹോട്ടലില്ല
                                   
പാർക്കുമില്ല സിനിമാശാലയുമില്ല
ബസ്സുമില്ല ട്രെയിനുമില്ല
വിമാനമില്ല ബോട്ടുമില്ല
കൂട്ടുകൂടി കളിക്കാനായ് കൂട്ടരുമില്ല
ആകെ അലമ്പാണേ ഈ കാലം


 പുറത്തിറങ്ങാ൯ വഴിയില്ല
  ഉളളിലൊതുങ്ങി കഴിയേണം
  പാത്തു പതുങ്ങി പുറത്തു ചാടിയാൽ
   പോലീസുകാരുടെ അടി കിട്ടും

ഭൂമിയിലെ മാലാഖമാരുടെ
കരങ്ങൾക്ക് ശക്തിയേകീടാം
ഒത്തൊരുമിച്ചു അണിചേർന്നീടാം
കൊറോണയെ തുരത്തീടാം


സഹജീവി സ്നേഹം വലുതാണേ
കരുതീടാം സോദരരേ
ഉള്ളതു പകുത്തു നൽകീടാം
ഒത്തൊരുമയോടെ കഴിഞ്ഞീടാം

 

സ്വരുപ്
7 A ഗവ യു പി എസ്സ് ചാക്ക
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത