എന്തൊരു കാലമിത്..............
അവധിക്കാലമിത്...............
ഷോപ്പിംഗില്ല മാളുമില്ല
യാത്രകളില്ല ഹോട്ടലില്ല
പാർക്കുമില്ല സിനിമാശാലയുമില്ല
ബസ്സുമില്ല ട്രെയിനുമില്ല
വിമാനമില്ല ബോട്ടുമില്ല
കൂട്ടുകൂടി കളിക്കാനായ് കൂട്ടരുമില്ല
ആകെ അലമ്പാണേ ഈ കാലം
പുറത്തിറങ്ങാ൯ വഴിയില്ല
ഉളളിലൊതുങ്ങി കഴിയേണം
പാത്തു പതുങ്ങി പുറത്തു ചാടിയാൽ
പോലീസുകാരുടെ അടി കിട്ടും
ഭൂമിയിലെ മാലാഖമാരുടെ
കരങ്ങൾക്ക് ശക്തിയേകീടാം
ഒത്തൊരുമിച്ചു അണിചേർന്നീടാം
കൊറോണയെ തുരത്തീടാം
സഹജീവി സ്നേഹം വലുതാണേ
കരുതീടാം സോദരരേ
ഉള്ളതു പകുത്തു നൽകീടാം
ഒത്തൊരുമയോടെ കഴിഞ്ഞീടാം