ഗവ. എച്ച് എസ് ബീനാച്ചി/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:31, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsbeenachi15086 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


എസ് എസ് എൽ സി വിജയശതമാനം

First Batch 2015 - 2016

2013 മുതലാണ് ഈ വിദ്യാലയത്തിൽ ഹൈസ്ക്കൂൾ പഠനം ആരംഭിച്ചത്. 24 കുട്ടികളാണ് ആദ്യബാച്ചിൽ 10-ാം ക്സാസ് പരിക്ഷ എഴുതിയത്. ആദ്യബാച്ചിനുതന്നെ 100ശതമാനം വിജയം നേടാൻ സാധിച്ചു. കൃത്യമായ പരിശീലനവും രാത്രി കാലങ്ങളിലടക്കമുള്ള ക്യാമ്പുകളും ഇത്തരത്തിലുള്ള വിജയം നേടാൻ സഹായിച്ചു. തുടർന്നു വന്ന മുഴുവൻ ബാച്ചുകളിലും ഈ വിജയം തുടരാനായത് പി ടി എയുടെയും, അധ്യാപകരുടെയും കുട്ടികളുടെയും പൂർണസഹകരണത്താൽ മാത്രമാണ്. ആദ്യ ഇംഗ്ലീഷ് മീഡിയം ബാച്ചിനും 100% വിജയം നേടാനായതും ബീനാച്ചിയുടെ പൊൻതൂവലാണ്.


വിവിധ വർഷങ്ങളിലെ റിസൽട്ട്

First Batch 2016 March 100 9A plus1

2017 march 53/54

2018 march 100 A+ -1

2019 march91/95 A +- 6 First english medium 100%

2020 march 100% A+ - 9

2021March 100% A+ -27

Second Batch 2016 - 2017
2017 -2018


ഇൻസ്പെയർ അവാർഡ്

2018 -2019

ഗവൺമെന്റ് ഓഫ് ഇന്ത്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നൽകിവരുന്ന ഇൻസ്പെയർ അവാർഡിന് ഈ വിദ്യാലയത്തിലെ വിദ്യാർഥികൾ വിവിധവർഷങ്ങളിലായി അർഹരായി. 2018 കേന്ദ്രസർക്കാരിൻറെ ശാസ്ത്ര സാങ്കേതിക വകുപ്പ് സയൻസ് പ്രോഗ്രാമാണ് ഇൻസ്പെയർ സയൻസ് അവാർഡ് . രാജ്യത്ത് വളർന്നുവരുന്ന വിദ്യാർത്ഥിതലമുറയിൽ നിന്നും ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി അവരെ വളർത്തിയെടുത്തു ശാസ്ത്രജ്ഞർ ആക്കി തീർക്കുന്നതിനുള്ള പദ്ധതിയാണ് ഇൻസ്പെയർ ഇന്നവേഷൻ പ്രോഗ്രാം. നമ്മുടെ വിദ്യാലയത്തിലെ കുമാരി അനഘാ വിനോദ് , മാസ്റ്റർ മുഹമ്മദ് അൻസിൽ എന്നീ പ്രതിഭാധനരായ രണ്ടുകുട്ടികൾക്ക് ഇൻസ്പെയർ വേദിയിൽ പങ്കെടുത്ത് അഭിമാനതാരങ്ങളായി മാറാൻ അവസരം ലഭിച്ചു . ആദ്യമായിട്ടാണ് സാധാരണക്കാരുടെ പൊതുവിദ്യാലയത്തിൽ നിന്നും വലിയ വിജയം നേടി ജില്ലാ സംസ്ഥാന ദേശീയതലത്തിൽ ശ്രദ്ധേയരായിരിക്കുന്നത് . ആലപ്പുഴയിൽ നടന്ന സംസ്ഥാന മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്ന് മാത്രമാണ് രണ്ടുപേർക്ക് ഡൽഹിയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത് . അവിടുത്തെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അഹമ്മദാബാദിൽ നടന്ന ഇൻസ്പെയർ വർക്ക് ഷോപ്പിലും രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണം ലഭിച്ച് ഇവർക്ക് പങ്കെടുക്കുവാൻ ഭാഗ്യം ലഭിക്കുകയുണ്ടായി . ബാംഗ്ലൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അഞ്ചു ദിവസത്തെ വർക്ക്ഷോപ്പിൽ പങ്കെടുത്തു മുഹമ്മദ് അൻസിൽ നേതൃത്വം നൽകിയ ടീമിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു ഇതിൽ പ്രവർത്തിച്ച അധ്യാപകരായ അശോകൻ മാസ്റ്റും, ദിവ്യ ടീച്ചറും പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. ഡൽഹിയിൽ നടന്ന ദേശിയമത്സരത്തിനു ശേഷം അന്താരാഷ്ട്രതലത്തിലേക്ക് തിരഞ്ഞെടുത്ത 5 ടീമുകളിൽ ഇന്ത്യൻ പ്രതിനിധികളായി പങ്കെടുക്കുവാനുള്ള അപൂർവാവസരവും ഇവർക്കു ലഭിച്ചു.


വൈ ഐ പി

നൂതന ആശയങ്ങളുടെ അവതരണം. കേരളസ‍ർക്കാർ വിദ്യാലയവിദ്യാർഥികൾക്കായി നടത്തിവരുന്ന പദ്ധതി.

2018- 2019, 2019 -2020 വർഷങ്ങളിൽ തുടർച്ചയായി വിദ്യാലയത്തെ പ്രതിനിധീകരിച്ച് കുട്ടികൾ നൂതന ആശയങ്ങൾ അവതരിപ്പിച്ചു.

2019 -2020
2020 - 2021