ഗവ. എച്ച് എസ് ബീനാച്ചി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പരിസ്ഥിതി പ്രവർത്തനങ്ങൾ
കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു. ചക്കമഹോൽസവത്തിന്റെ വൻ വിജയത്തിനുശേഷം ചക്കയുടെയും പ്ലാവിന്റെയും പ്രാധാന്യം കുട്ടികൾ മനസിലാക്കൂകയും അതിന്റെ തുടർപ്രവർത്തനം എന്നനിലയിൽ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയായിരുന്നു എന്റെ പ്ലാവ് പദ്ധതി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ഏകദേശം ആയിരത്തോളം ചക്കകുരുകൾ വിദ്യാർഥികൾ കൊണ്ടുവരികയും അവചിരട്ടയിൽ സ്കൂളിൽ മുളപ്പിക്കുകയും കുട്ടികൾക്ക് വിതരണം ചെയ്യുകയും ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം സുൽത്താൻ ബത്തേരി എ ഇ ഒ ശ്രീ എൻ ഡി തോമസ് നിർവഹിച്ചു. കൃഷിപ്രവർത്തനങ്ങൾ അവധിക്കാലത്തുംവീടുകളിൽ തുടരുന്നതിൻറെ ഭാഗമായി വിദ്യാലയത്തിൽ നടന്നു വരുന്ന പദ്ധതിയാണ് അവധിക്കാല പച്ചക്കറികൃഷി. ഇതിനായി സുൽത്താൻബത്തേരി കൃഷിഭവൻറെ സഹായത്തോടെവിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും വഴുതന, മുളക്, വെണ്ടക്ക, പയർ, തക്കാളി തുടങ്ങിയ 5 ഇനത്തിൽ പെട്ട പച്ചക്കറിതൈകൾ വിതരണം ചെയ്തു. കുട്ടികൾക്ക് 2 കി. ലോ ജൈവവളവും വിതരണം ചെയ്തു.
അവധിക്കാലത്തും ആവശ്യമുള്ള പച്ചക്കറികൾ സ്വയം നിർമ്മിക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീമതി സുമിന ഉദ്ഘാടനം ചെയ്തു പ്രധാനാധ്യാപിക എം.വി. ബീന, കെ. പി. സാബു, ടി. അശോകൻ തുടങ്ങിയവർ അവർ ചടങ്ങിൽ സംബന്ധിച്ചു. മാവിൻതൈകളുടെ സംരക്ഷണം ലക്ഷ്യമാക്കി ആരംഭിച്ച നാട്ടുമാവിൻ ചോട്ടിൽ പദ്ധതിയിലൂടെ 1000 മാവിൻതൈകൾ കഴിഞ്ഞവർഷം നട്ടുവളർത്തി ഈ വർഷം കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് അതിൻറെ സംരക്ഷണവും പരിപാലനവും നടത്തിവരുന്നു ആഴ്ചയിലൊരു ദിവസം കുട്ടികളുടെയും അധ്യാപകരുടെയും ആഭിമുഖ്യത്തിൽ മാവിൻതൈകൾ സംരക്ഷിച്ചുവരുന്നു. ഏറ്റവും കൂടുതൽ മാവിൻതൈകൾ നട്ടുപിടിപ്പിച്ച വിദ്യാലയത്തിനുള്ള നാട്ടുമാവിൻ ചോട്ടിൽ പുരസ്കാരം ഈ വിദ്യാലയത്തിനായിരുന്നു. വിദ്യാലയത്തെ പൂർണ്ണമായും സൗന്ദര്യവൽക്കരിക്കുക എന്ന ചിന്തയിൽ ആരംഭിച്ച പദ്ധതിയാണ് ചെണ്ടുമല്ലി കൃഷി. വിദ്യാലയത്തിൽ ഒഴിഞ്ഞുകിടക്കുന്ന മുഴുവൻ സ്ഥലങ്ങളും ഈ പദ്ധതിയുടെ നടത്തിപ്പിനായിഞങ്ങൾ ഉപയോഗിച്ചുവരുന്നു. വിത്തുകൾ മുളപ്പിച്ച് തൈകൾ നിർമിച്ചാണ് കൃഷി ആരംഭിച്ചത്.ഏകദേശം 15000 രൂപയുടെ പൂക്കൾ വിൽപ്പനയ്ക്കായി ലഭിച്ചു. സീഡ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ മികച്ച രീതിയിലുള്ള പോളിഹൗസ് കൃഷി വിദ്യാലയത്തിൽ നടത്തിവരുന്നു. പൂർണ്ണമായും ജൈവരീതിയിൽ വിദ്യാലയ. ആവശ്യത്തിനുള്ള മുഴുവൻ പച്ചക്കറികളും ഈ കൃഷിയിലൂടെ ലഭ്യമാകുന്നു.സുൽത്താൻ ബത്തേരി കൃഷിഭവനിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചാണ് മഴമറ നിർമിച്ചത്. സ്ക്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ ധാരാളം പച്ചക്കറികൾ ഇതിലൂടെ ലഭിക്കുന്നു, പൂർണമായും ജൈവവളവും അടുക്കളവളവുമാണ് ഇതിനായി ഉപയോഗിക്കുന്നത്. സ്ക്കൂൾ അടക്കുന്ന സന്ദർഭങ്ങളിൽ കോളനിയിലെ കുട്ടികളുടെ വീടുകളിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകിവരുന്നു.
സ്കൂൾ വിദ്യാർഥികൾക്കാവശ്യമായ പച്ചക്കറികൾ സ്കൂളിൽ തന്നെ വിപുലമായരീതിയിൽ കൃഷിചെയ്തുവരുന്നു. ജില്ലയിലെ അടുക്കള പച്ചക്കറിത്തോട്ട മത്സരത്തിൽ രണ്ടാം സ്ഥാനവും നേടാൻ കഴിഞ്ഞു. കോളിഫ്ലവർ, തക്കാളി, പച്ചമുളക്, ക്യാബേജ്,വഴുതനങ്ങ, ചീര, പയർ തുടങ്ങിയവ വിപുലമായി കൃഷി ചെയ്തു. ലോക്ഡൗൺ കാലത്ത് സാമൂഹിക അടുക്കളയിലേക്കും ഇവിടുത്തെ പച്ചക്കറികൾ നൽകാൻ സാധിച്ചു.പി. ടി. എയുടെ പൂർണ സഹകരണത്തോടെ ഏകദേശം 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്തത്.. കേരളത്തിൻറെ ഔദ്യോഗിക ഫലമായ ചക്കയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനും, ചക്കവിഭവങ്ങൾ പരിചയപ്പെടുത്തുന്നതിനും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ചക്ക മഹോത്സവം സംഘടിപ്പിച്ചു. ചക്കകൊണ്ട് ബിരിയാണി, കേക്ക്, ഷെയ്ക്ക്, ജാം, പായസം തുടങ്ങി 250 പരം വിഭവങ്ങൾ കുട്ടികൾ പ്രദർശിപ്പിച്ചു. ചക്കമഹോത്സവം രുചിയുടെ മഹാമേളയായി മാറി. ചക്കയുടെയും പ്ലാവിൻറയും, പ്രാധാന്യം പൊതു ജനങ്ങളിലേക്ക് എത്തിക്കുക പ്ലാവിൻ തൈകൾ വിതരണം ചെയ്യുക തുടങ്ങി വിവിധ തരം പരിപാടികൾ വിദ്യാർഥികൾ വിദ്യാലയത്തിൽ നടത്തി വരുന്നു സുൽത്താൻബത്തേരി ബി.പി.ഒ. ഷാജൻ ഉദ്ഘാടനം ചെയ്തു പ്ലാസ്റ്റിക് ഗ്രോബാഗുകൾ പൂർണ്ണമായും ഉപേക്ഷിച്ചുകൊണ്ട് ചെടികൾ നട്ടു വളർത്തുന്നതിനുവേണ്ടി സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽപരിസ്ഥിതി സൗഹൃദ ചെടിച്ചട്ടികൾ നിർമ്മിച്ചു. ചാണകം, കുളിർമാവിൻറെ തോല്, ഉമി തുടങ്ങിയവകൊണ്ടാണ് നിർമ്മിച്ചത്. ചിലവ് കുറവും,നിർമ്മാണത്തിലെ സാരള്യവും കൊണ്ട് മികവാർന്ന പ്രവർത്തനമായി. പാസ്റ്റിക് കവറുകളിൽ നടുന്ന ചെടികൾ മാറ്റി നടുമ്പോൾ അവശേഷിക്കുന്ന പ്ലാസ്റ്റിക് ശരിയായ രീതിയിൽ ഇതിൽ സംസ്കരിക്കാതെ പ്രകൃതിക്ക് ദോഷം ആവുന്നു എന്ന ചിന്തയിൽ നിന്നാണ് ഇത്തരത്തിൽ പരിസ്ഥി-തിസൗഹൃദ ചട്ടികൾ നിർമ്മിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചത്. ചാണകത്തോടൊപ്പം വൈക്കോൽ കരിമ്പിൻചണ്ടി, ചകിരിചണ്ടി, കുളിർമാവിൻറെ തോലിൽ തയ്യാറാക്കിയ പശ തുടങ്ങിയവയാണ് ചട്ടി നിർമിക്കാനാവശ്യം. ഇവകൊണ്ടുള്ള കുഴമ്പ് രൂപത്തിലുള്ള മിശ്രിതം പ്രത്യേകം തയ്യാറാക്കിയ മോഡുകളിൽ നിറച്ച് ഉണക്കിയാണ് ചട്ടികൾ നിർമ്മിക്കുന്നത്. ഇത്തരം ചട്ടികളിൽ ചെടികൾ നട്ടുവളർത്തിയാൽ ചെടികൾ പറിച്ചു നടേണ്ട ആവശ്യമില്ല ചട്ടിയോടെ മണ്ണിൽ ഇറക്കിവെക്കാം നഴ്സറികളിൽ വിത്തുകൾ മുളപ്പിക്കുന്നതിനായി ചെറിയ ചാണക ചട്ടികളും വിദ്യാർത്ഥികൾ നിർമിച്ചിട്ടുണ്ട് നെൽകൃഷിയുടെ പ്രാധാന്യവും മഹത്വവും മനസ്സിലാക്കി സീഡ് വിദ്യാർത്ഥികൾ വിദ്യാലയത്തോട് ചേർന്നുള്ള 50 സെൻറ് വയലിൽ നെൽകൃഷി നടത്തി രക്ഷിതാക്കളുടെ സഹകരണത്തോടെ ഉത്സവ പ്രതീതി ഉണർത്തി നെൽകൃഷി ആഘോഷമാക്കി.
സാമൂഹികപ്രവർത്തനങ്ങൾ
കുട്ടനാടിനൊരു കൈത്താങ്ങ് മഴക്കാല ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മാതൃഭൂമിയുടെ ആഭിമുഖ്യത്തിലുള്ള കുട്ടനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് സ്കൂൾ പ്രവർത്തകർ 1000 വ്യക്തികൾക്കുള്ള നിത്യോപയോഗ വസ്തുക്കൾ സഹായമായി നൽകി കോളനികളിൽ ക്യാമ്പയിൻ സ്കൂളിനോട് ചേർന്നുള്ള കോളനികൾ സന്ദർശിക്കുകയും അവർക്ക് ആവശ്യമായ ഭക്ഷണ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു വരുന്നു ലഹരിമരുന്ന്, മദ്യപാനം തുടങ്ങിയവയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കുന്നതിനായി സീഡ് വിദ്യാർത്ഥികൾ പ്രാദേശികരുടെ സഹായത്തോടെ കോളനികളിൽ ബോധവൽക്കരണം നടത്തിവരുന്നു മാലിന്യങ്ങൾ നശിപ്പിക്കുന്നതിനും പ്രത്യേകപരിഗണന നൽകുന്നു. പഠനോപകരണ വിതരണം. പിടിഎയുടെ ശ്രമഫലമായി നമ്മുടെ പ്രദേശത്തുള്ള സുമനസ്സുകളായ ചില വ്യക്തികളുടെയും സംഘടനകളുടെയും സമുചിതമായ ഇടപെടലിലൂടെ വിദ്യാർഥികൾക്ക് ഫർണിച്ചർ നൽകുകയുണ്ടായി. സന്നദ്ധസംഘടനകളുമായി ചേർന്ന് കൊണ്ട് കുട്ടികൾക്ക് പഠിക്കുന്നതിനാവശ്യമായ നോട്ട് ബുക്കുകൾ, കുട , ബോക്സ്, തുടങ്ങിയ പഠനോപകരണങ്ങൾ ഈ കാലയളവിൽ പി ടി എയുടെയും സുൽത്താൻബത്തേരി നഗരസഭയുടെയും പ്രത്യേകശ്രദ്ധ യുണ്ടായി. നടപ്പാക്കിവരുന്നു.അന്ധന്മാർക്കുള്ള കിറ്റ് വിതരണം സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യത്തോടെ അകകണ്ണിൻറെ വെളിച്ചത്തിൽ ലോകത്തെ കാണുന്നവർക്കായി ബീനാച്ചി സ്കൂളിലെ കൂട്ടുകാർ സ്നേഹസമ്മാനവുമായി മാതൃകയായി. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കാഴ്ചയില്ലാത്ത 60 വ്യക്തികൾക്കാണ് നിത്യോപയോഗ കിറ്റുകൾ സ്നേഹോപഹാരമായി വിതരണം ചെയ്തത്.വിതരണ ഉദ്ഘാടനം പനമരം പഞ്ചായത്ത് പ്രസിഡൻറ് ഒ. സി. മഹേഷ് നിർവഹിച്ചു. വൈറ്റ് കെയിൻ വിതരണം കാഴ്ചയില്ലാത്തവർക്ക് കൈത്താങ്ങാവുക എന്ന ആശയത്തോടെ സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും അന്ധന്മാർക്ക് വൈറ്റ്കെയിൻ കിറ്റുകൾ വിതരണം ചെയ്തു കേരള ഫെഡറേഷൻ ഓഫ് പ്രവർത്തകരുമായി സഹകരിച്ചാണ് ആണ് വെള്ളവടി വിതരണം സംഘടിപ്പിച്ചത്. കാഴ്ചയില്ലാത്ത 60പേർക്കാണ് വടികൾ വിതരണം ചെയ്തത്. കാഴ്ചശക്തിയില്ലാത്തവരുമായി കുട്ടികൾ നടത്തിയ അഭിമുഖവും അവരുടെ അനുഭവകഥനവും വേറിട്ട അനുഭവമായിമാറി സമൂഹത്തോടുള്ള കുട്ടികളുടെ പ്രതിബന്ധത ഉയർത്തുക എന്ന ഉദ്ദേശത്തോടെ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം സുൽത്താൻബത്തേരി നഗരസഭാ ചെയർമാൻ ടി. എൽ. സാബു നിർവഹിച്ചു.കുട്ടനാടിനൊരു കൈത്താങ്ങ് മഴക്കാല ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മാതൃഭൂമിയുടെ ആഭിമുഖ്യത്തിലുള്ള കുട്ടനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് സ്കൂൾ പ്രവർത്തകർ 1000 വ്യക്തികൾക്കുള്ള നിത്യോപയോഗ വസ്തുക്കൾ സഹായമായി നൽകിമഴക്കാല ദുരിതമനുഭവിക്കുന്ന കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കുന്നതിനായി മാതൃഭൂമിയുടെ ആഭിമുഖ്യത്തിലുള്ള കുട്ടനാടിന് ഒരു കൈത്താങ്ങ് പദ്ധതിയിലേക്ക് സ്കൂൾ പ്രവർത്തകർ 1000 വ്യക്തികൾക്കുള്ള നിത്യോപയോഗ വസ്തുക്കൾ സഹായമായി നൽകി.
ഫോൺ ചലഞ്ച് ഗൃഹസന്ദർശനത്തിലൂടെ ലഭിച്ച വിവരത്തിനനുസരിച്ച് ഡിജിറ്റൽ സൌകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയാറാക്കി അവർക്ക് വേണ്ട സംവിധാനം ഒരുക്കുവാൻ തീരുമാനിച്ചു . ഇതിന്റെ പ്രാരംഭകാര്യങ്ങൾ പി ടി എ യിലും സ്റ്റാഫ് കൌൺസിലിലും ചർച്ചചെയ്തു. ഇതിനുവേണ്ടി ഫോൺ ചലഞ്ച് ആരംഭിക്കുവാൻ ധാരണയായി കുട്ടികളിൽ നിന്നും 100 രൂപയും അധ്യാപകരിൽ നിശ്ചിത രൂപയും സമാഹരിക്കാൻ തീരുമാനിച്ചു. ഫോൺചലഞ്ച് പദ്ധതി വളരെ വിജയമായി മാറി. പ്രതീക്ഷിച്ചതിലുമേറെ തുക സമാഹരിക്കാൻ സാധിച്ചു. ചാലഞ്ചിന്റെ ഭാഗമായി 23 കുട്ടികൾക്ക് ഫോൺ നൽകാൻ സാധിച്ചു. സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനത്തിന്റെ ഉദ്ഘാടനം ബഹു വയനാട് ജില്ലാ കലക്ടർ ഡോ അദീല അബ്ദുള്ള നിർവഹിച്ചു. സുൽത്താൻ ബത്തേരി നഗരസഭാ ചെയർമാൻ ശ്രീ ടി കെ രമേശ്, ശ്രീ സി കെ സഹദേവൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
സ്നേഹപൂർവ്വം പദ്ധതി വിദ്യാലയത്തിലെ പാവപ്പെട്ട വിദ്യാർഥികൾക്കും, ഒപ്പം സമൂഹത്തിൽ ദുരിതമനുഭവിക്കുന്ന വ്യക്തികൾക്കും വേണ്ടി ബീനാച്ചി ഗവൺമെൻറ് ഹൈസ്കൂൾ നടത്തിവരുന്ന സാമൂഹിക പ്രവർത്തനപദ്ധതിയാണ് സ്നേഹപൂർവ്വം. അധ്യാപകരും വിദ്യാർത്ഥികളും നിശ്ചിത തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയും ആവശ്യമുള്ള സമയങ്ങളിൽ തുക പിൻവലിച്ച് കഷ്ടത അനുഭവിക്കുന്ന വ്യക്തികൾക്കോ വിദ്യാലയത്തിലെ വിദ്യാർഥികൾക്കോ ഈ പദ്ധതി പ്രകാരം തുക നൽകിവരുന്നു വന്നു . എല്ലാ മാസവും അദ്ധ്യാപകരിൽ നിന്ന് നിശ്ചിത തുക കളക്ട് ചെയ്ത് ഈ അക്കൗണ്ടിൽ നിക്ഷേപിക്കുന്നു . ഇത് മൂലം കഷ്ടത അനുഭവിക്കുന്ന മുഴുവൻ വ്യക്തികളെയും സാധിക്കുന്ന രീതിയിൽ സഹായിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു . ഇതുവരെ ഒരു ലക്ഷത്തോളം രൂപയുടെ സഹായസഹകരണങ്ങൾ ചെയ്തുവരുന്നു. പദ്ധതി പൂർണ്ണ വിജയത്തോടുകൂടി മുന്നോട്ട് പോകുന്നു. വെള്ളിയാഴ്ചകളിൽ,ജെ ആർ സി കേഡറ്റ്സ് ഗവൺമെന്റ് ഹോസ്പിറ്റലിലും വഴിയോരങ്ങളിലും നടത്തിയ പൊതിച്ചോറ് വിതരണം ഏറെ പ്രശംസ പിടിച്ചുപറ്റിയ സാമൂഹ്യ പ്രവർത്തനം ആണ്.മറ്റു ക്ലബ്ബുകളും ആയി സഹകരിച്ച് ആഴ്ചയിൽ ഒരിക്കൽ .സ്കൂൾ ശുചീകരണം നടത്തി വരുന്നു.
പാലം നിർമിച്ചുനൽകൽ പ്രളയത്തോടനുബന്ധിച്ച് ഒറ്റപ്പെട്ടുപോയ മണൽവയൽ കോളനിയിലേക്ക് പി ടി എയുടെ പ്രത്യേക ശ്രമഫലമായി ഫയർഫോഴ്സ് സഹകരണത്തോടെ പാലം നിർമ്മിച്ചു നൽകി.