എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:46, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറണാട്ടുകര/അക്ഷരവൃക്ഷം/ശീലങ്ങൾ എന്ന താൾ എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര/അക്ഷരവൃക്ഷം/ശീലങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശീലങ്ങൾ

കൊറോണ നല്ലതോ ചീത്തയോ ?
ലോകമാകെ ചർച്ച ചെയ്യുന്നു
കൊറോണ നല്ലതല്ലെന്ന്
എനിക്കുറപ്പാണ് ചിലതിനെങ്കിലും
കൊറോണ നല്ലതാണെന്ന്

നാം മറന്നുപോയ ശീലങ്ങൾ
തിരിച്ചെത്തിയല്ലോ ചിലതെല്ലാം
ഇന്നലെ 'അമ്മ ഉമ്മറപ്പടിയിൽ
വെള്ളം വെച്ചപ്പോൾ അച്ഛൻ പറഞ്ഞു
കാലം പുറകോട്ടാണല്ലോ
നല്ലതെന്നും പഴയ ശീലങ്ങൾ

പോയ്‌പോയെൻ ഭക്ഷണ രീതികൾ
മടങ്ങിയെത്തുന്നു അല്പാല്പമായി
ചക്കത്തോരനും ചക്ക പുഴുക്കും
ചക്കയടയും വിഭവങ്ങളായി
ഷവർമയും ബർഗറും നൂഡിൽസും
ഓടിയൊളിച്ചു കാണാമറയത്തേക്കു
കൂടെക്കളിക്കുവാനിന്നച്ഛനുണ്ട്
കഥകൾപറയാനിന്നമ്മയുണ്ട്
 പാട്ടുപാടുവാൻ ചേച്ചിയുണ്ട്
സമയമുണ്ട് ഇന്നെല്ലാർക്കും
കോറോണേ പ്രണാമം
പക്ഷെ അടുക്കളയിൽനിന്നമ്മ
മെല്ലെ പറഞ്ഞു ഈ മാരണം
ഈ മാരണമിനി എന്ന് തീരും

നെവിൻ ബാബു
7 A എസ് ആർ കെ ജി വി എം എച്ച് എസ് എസ് പുറനാട്ടുകര
തൃശ്ശൂർ വെസ്റ്റ് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 09/ 01/ 2022 >> രചനാവിഭാഗം - കവിത