എഎൽപിഎസ് മൂലപ്പള്ളി/അക്ഷരവൃക്ഷം/ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 3 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം


            
കേരളമാകെ വ്യാധി പടർന്നു
കൊറോണ എന്നൊരു മാരി പടർന്നു
ചിറകുവിരിച്ചു പറന്നൊരു ഞങ്ങൾ
വീടാം കൂട്ടിനകത്തായ് എന്നും
പരീക്ഷയില്ല പരിപാടിയുമില്ല
കൂട്ടരുമൊത്ത് കളിക്കാൻ വയ്യ
ടിവി തുറന്നാൽ നിന്നുടെ പേര്
പത്രത്തിൽ നീ മുന്നിൽ തന്നെ
ബസ്സും വാനും കാൺമാനില്ല
തീവണ്ടികൾ പോലും ഓട്ടം നിർത്തി
ഓട്ടം പാടെ നിർത്തിക്കാനായ്
ഇത്ര ഭയങ്കരിയോ ഈ കൊറോണ
ഭക്ഷണ കാര്യം പറയേ വേണ്ട
പച്ചക്കറികൾ കൂട്ടി മടുത്തു
മീനും കൂട്ടി ചോറുണ്ണാനായ്
നാളുകളിനിയും കഴിയാൻ വയ്യ
വീട്ടിലിരുന്നു മടുത്തൂ ഞങ്ങൾ
ഹയ്യോ കഷ്ട്ടം എന്തൊരു നഷ്ട്ടം
കൊറോണയേ നീ മടങ്ങുക വേഗം
നമുക്ക് നമ്മുടെ സ്വതന്ത്ര്യം വേണം
ഒത്തൊരുമിച്ചാൽ മലയും പോരും
തുരത്താം നമുക്ക് ഈ കൊറോണയേ

ADHIYA MUKUNDAN
4 A എഎൽപിഎസ് മൂലപ്പള്ളി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത