എം ജി എം ഗവ. എച്ച് എസ് എസ് നായത്തോട്/അക്ഷരവൃക്ഷം/നവലോകം

Schoolwiki സംരംഭത്തിൽ നിന്ന്
07:32, 4 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നവലോകം

 

കറ പറ്റി കൈകളിൽ രക്തക്കറ
പിടയുന്നു കൈകളിൽ ജീവിതങ്ങൾ
 ദുര മൂത്തു വറ്റുന്നു പുഴയോടൊപ്പം
ഹൃദയത്തിൽ മനുഷ്യത്വമെന്ന ചാലും
ചോര കക്കിയ ജഡമായി ജലാശയം
നിശ്ശബ്ദ ശൂന്യതയായ് വയലുകൾ
പുകയിന്നു പകൽ പോലുമപഹരിച്ചു
രാസവിഷമിന്ന് ഭൂമിയെ രോഗിയാക്കി
ചോര വാർന്ന ഗിരിശൃംഗങ്ങളും
പൊട്ടിക്കരയുന്നു കേൾവിക്കുമപ്പുറം
 നിലക്കുന്നു ഭൂവിലെ ജീവതാളം
ഇനിവരും ജീവനായ് കരുതുന്നു നാം
പലവിധം കോൺക്രീറ്റ് കൃഷികൾ മാത്രം
മാറുന്ന ജീവിതം മാറണം മറയണം
മറയുന്ന ജീവിതം ഉണരണം തുടരണം
നഷ്ടപ്പെടുന്ന നഷ്ടങ്ങൾക്കു വേണ്ടിയായ്.
 

കല്ല്യാണി ടി എസ്
9 A എം ജി എം ജി എച്ച് എസ് എസ് നായത്തോട്
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത