St. Pius Xth C. U. P. S. Varandarappilly

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവിടൽ താൾ

കൊറോണ ചെയ്ത നന്മ ണീം....ണിം.. ടൈംപീസ് അടിച്ചു . സമയം 6 എല്ലാവരും വേഗം ഉണർന്നു ഫ്രഷായി. രാവിലെ നടത്തത്തിനു റെഡിയായി. അച്ഛനും അമ്മയും മക്കളും . എന്നാൽ പ്രൗഡിയും യും പൊങ്ങച്ചവും തങ്ങിനിന്ന ആ ഫ്ളാറ്റിലെ മുറി മാത്രം ഉണർന്നില്ല.ആ മുറിയിലാകെ ആകെ കരച്ചിൽ മാത്രം വളർന്നിരുന്നു കൂട്ടിന് തേങ്ങലുകളും .നടക്കാനിറങ്ങിയപ്പോൾ പതിവുപോലെ തന്നെ അയൽക്കാരുടെ പൊങ്ങച്ച വർത്തമാനങ്ങളും തുടർന്നു.എന്നത്തെയും പോലെ കുളിച്ച് ഭക്ഷണം കഴിച്ച് കുട്ടികൾ സ്കൂളിലേക്കും അച്ഛനമ്മമാർ ഓഫീസിലേക്ക് യാത്രയായി .തിരിച്ചു വന്നാൽ കുട്ടികൾ ഫോണിലും ടിവിയിലും ആകും .അച്ഛനുമമ്മയും ആകട്ടെ ലാപ്ടോപ്പിലും .പരസ്പരം സംസാരിക്കാൻ പോലും അവർക്ക് നേരമില്ല.പൊങ്ങച്ചത്തിന് കൊടുമുടി കയറുന്നതിനിടയിൽ പ്രായമായ മാതാപിതാക്കളെ അവർ ശ്രദ്ധിച്ചിരുന്നില്ല. ജീവിതത്തിൽ പെട്ടെന്നാണ് പ്രതീക്ഷിക്കാതെ ഒരു അതിഥി വന്നത് കൊറോണ .കൊറോണ കാരണംസ്കൂളും ഓഫീസും എല്ലാം അടച്ചു .എല്ലാവരും വീട്ടിൽ ആയി ആയി ആയി ആയി .ലോകം കൊറോണയുടെ ലോക്കിലായിഎന്ന് അവർ അറിഞ്ഞു.ആദ്യത്തെ രണ്ടു ദിവസം എല്ലാം വീഡിയോ ഗെയിം കളിച്ചും ടിവിയും ഫോണും ലാപ്ടോപ്പും വെച്ചു ദിവസങ്ങൾ കഴിച്ചുകൂട്ടി എങ്കിലും പിന്നീട് അവർക്ക് അത് മടുത്തു.അപ്പോഴാണ് കുട്ടികൾ അപ്പൂപ്പൻറെ യും അമ്മയുടെയും മുറിയിലേക്ക് കടന്നു ചെന്നത് .അപ്പൂപ്പനും അമ്മൂമ്മയും അവർക്ക് കഥകൾ പറഞ്ഞു കൊടുത്തു.അവർ അവരുടെ വീഡിയോ ഗെയിമിൽ നിന്ന് പുറത്തുവന്നു.പതിയെ അവരുടെ അച്ഛനും അമ്മയും അവരോടൊപ്പം ചേർന്നു.അപ്പൂപ്പനും അമ്മൂമ്മയും സന്തോഷമായി തന്നെ മക്കൾ കുറെ നാളുകൾക്കു ശേഷം തങ്ങളുടെ ഒപ്പം സംസാരിക്കാനും വിശേഷങ്ങൾ ചോദിക്കാനും എത്തിയിരിക്കുന്നു.അവരുടെ മുഖങ്ങൾ സന്തോഷത്താൽ നിറഞ്ഞു .അങ്ങനെ അവരുടെ ജീവിതം പുതു വെളിച്ചത്താൽ നിറഞ്ഞു .കൊറോണ ഒരു ദുരന്തം ആണെങ്കിലും അപ്പൂപ്പനും അമ്മൂമ്മക്കും സന്തോഷം ആണ് നൽകിയത്.

"https://schoolwiki.in/index.php?title=St._Pius_Xth_C._U._P._S._Varandarappilly&oldid=749051" എന്ന താളിൽനിന്ന് ശേഖരിച്ചത്