"Ssk17:Homepage/മലയാളം ഉപന്യാസം(എച്ച്.എസ്.എസ്)/ഒന്നാം സ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("Ssk17:മലയാളം ഉപന്യാസം (എച്ച്.എസ്.എസ്) ഒന്നാം സ്ഥാനം" സം‌രക്ഷിച്ചിരിക്കുന്നു ([തിരുത്തുക=സിസോപ്പ...)
(വ്യത്യാസം ഇല്ല)

08:56, 20 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

വിഷയം:മനുഷ്യാവകാശസംരക്ഷണം
മനുഷ്യാവകാശസംരക്ഷണം
           "ഞാന്‍ ചിന്തിക്കുന്നു, അതുകൊണ്ട് ഞാനുണ്ട്" എന്നു പറഞ്ഞത് റെനെ ദെക്കാര്‍ത്തെയാണ്. മനുഷ്യര്‍ ഒരു സമുഹത്തില്‍ നിലനില്‍ക്കുന്നത് നിരന്തരമായ ചിന്താപ്രക്രിയയിലുടെ അവന്‍ ഇവിടെ സാന്നിധ്യം അറിയിക്കുമ്പോഴാണ്. ആ മനുഷ്യന്‍ തന്റെ സഹജീവികളെ എപ്പോഴും പരിഗണിക്കുന്നു എന്നതിന്റെ  ഉത്തമ ഉദാഹരണമാണ് മനുഷ്യാവകാശം എന്ന സങ്കല്‍പ്പം തന്നെ.

           മനുഷ്യന് മനുഷ്യനായി ജീവിക്കാന്‍, നിലനില്‍ക്കാന്‍ അന്തസ്സോടെയും അഭിമാനത്തോടെയും ഒരു ജീവിതം നയിക്കാന്‍ ഉതകുന്ന അവകാശങ്ങളെയാണ് "മനുഷ്യാവകാശങ്ങള്‍" എന്നു നാം നിര്‍വചിക്കുന്നത്. പ്രകൃതിയോട് മല്ലിട്ട് നദീതീരങ്ങളില്‍ സ്ഥിരമായമുറപ്പിച്ച ആധുനിക മനുഷ്യന്‍ സാമൂഹ്യജീവിതം ആരംഭീച്ച അന്നുമുതല്‍‌ തന്നെ അവന്റെ അവകാശങ്ങള്‍ സ്ഥാപിതമായിരുന്നു എന്നു പറയാം. ഐക്യരാഷ്ട്രസംഘടന 'മനുഷ്യാവകാശങ്ങള്‍' എന്ന പദം കണ്ടെത്തുന്നതിനു മുമ്പ് തന്നെ മനുഷ്യന്റെ അവകാശങ്ങള്‍‌ സ്ഥാപിതമായിരുന്നു എന്നു ചുരുക്കം.

           മനുഷ്യാവകാശം എന്നത് കടല്‍ പോലെ അഴമുള്ളതും ആകാശം പോലെ പരപ്പുള്ളതുമായ വിശാലവിഷയവും ആദര്‍ശവുമാണ്. ജാനിധിപത്യമായി അത് അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. 16-ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടില്‍ ജാനാധിപത്യ ഭരണനരീതി നിലവിലിരുന്നു. അന്നു മുതല്‍ മനുഷ്യാവകാശങ്ങളുടെ ചരിത്രം ആരംഭിക്കുന്നു. സമൂഹത്തെ അടിസ്ഥാനപരമായും സമഗ്രപരമായും മാറ്റിത്തീര്‍ത്ത ഇംഗ്ലണ്ടിലെ ആഭ്യന്തരസമരങ്ങളിലും ഫ്രഞ്ച് വിപ്ലവത്തിലും അന്തവര്‍ത്തിയായി തുടിച്ചത് എല്ലാ ജനതയുടേയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന ചിന്ത തന്നെയാണ്. അമേരിക്കന്‍ ആഭ്യന്ത‌ര യുദ്ധത്തിന്റെ കാലഘട്ടത്തില്‍ ജനാധിപത്യവാദികള്‍ ഉയര്‍ത്തിവിട്ട "No Taxtion Without Repersentation" എന്ന മുദ്രാവാക്യം വലിയ ജനപ്രീതി പിടിച്ചു പറ്റി. മനുഷ്യാവകാശ ചരിത്രത്തിലെ ആദ്യ സന്ദേശം ഇതായിരുന്നുവത്രേ. മനുഷ്യാവകാശങ്ങള്‍ മുന്‍പേ സ്ഥാപിതമായെങ്കിലും ഔദ്യോഗികമായ ചരിത്രമാരംഭിക്കുന്നത് "മാഗ്നകാര്‍ട്ട"യിലൂടെയാണ്.

           മനുഷ്യജീവന്റെ നിലനില്‍പ്പു തന്നെ ആശങ്കയിലാക്കിയ ഒന്നാം ലോകമഹായുദ്ധവും രണ്ടാം ലോകമഹായുദ്ധവും മൂന്നാം ലോകരാജ്യങ്ങളെ തകര്‍ത്തെറിഞ്ഞപ്പോള്‍ പാര്‍ശ്വവല്കരിക്കപ്പെട്ട ജനതയുടെ സംരക്ഷണത്തിനായി 1945ഒക്ടോബര്‍ 24ന് ഐക്യരാഷ്ട്രസംഭടന രൂപീകരിക്കപ്പെട്ടു. 1952ല്‍ ആഗോളമനുഷ്യാവകാശകമ്മീഷനും പിന്നീട് ദേശീയമനുഷ്യാവകാശകമ്മീഷനുകളും തുടര്‍ച്ചയായി സംസ്ഥാനമനുഷ്യാവകാശകമ്മീഷനുകളും സ്ഥാപിക്കപ്പെട്ടു. ഇന്ത്യയിലെ ഏറ്റവും മികച്ച കമ്മീഷന്‍ കേരളമാണെന്ന് നമുക്ക് അഭിമാനിക്കാം. ഡിസംബര്‍10 ലോകമനുഷ്യാവകാശദിനം ലോകമെമ്പാടും ആചരിച്ചുകൊണ്ട് മനുഷ്യാവകാശത്തിന്റെ പ്രസക്തിയെ നാം ലോകജനതയ്ക്കു മുന്നില്‍ എടുത്തു കാട്ടുന്നു.

           എന്നാല്‍ ലോകം അനിശ്ചിതത്ത്വത്തിന്റെ, മനുഷ്യാവകാശ ലംഘനങ്ങളുടെ എവറസ്റ്റിലെത്തി നില്‍ക്കെ അതിനെതിരെ ലോകമണ്ഡലത്തിലുള്ള ചെറുത്തുനില്‍പ്പ് തുലോ തുച്ഛമെന്നും പറയാതെ വയ്യ. കാല്‍നൂറ്റാണ്ടിന്റെ ഈ അന്തരാളഘട്ടത്തിലാണ് അല്‍ഖ്വെയ്ദയും നവനാസികളും ഗോഡ്സേമാരും രംഗത്തെത്തിയത്.അഫ്ഗാനില്‍ താലിബാന്‍ ഭീകരര്‍ ബാമിയാനിലെ ബുദ്ധ പ്രതിമകള്‍ തകര്‍ക്കപ്പെട്ടത്. ബാബറി മസ്കിദ് തകര്‍ക്കപ്പെട്ടത്. ഇനിയും തകര്‍ക്കാനെന്തുണ്ടെന്നന്വേഷിച്ച് അവര്‍ ശ്വാസം പിടിച്ചോടുകയാണ്. ഗാന്ധിജിയുടെ നിരുനെഞ്ചിനു നേര്‍ക്ക് നിറയൊഴിച്ച അതേ പിസ്റ്റളുകളെടുത്ത് അവര്‍ ധാബോല്‍ക്കറേയും പന്‍സാരേയും കല്‍ബുര്‍ഗിയേയും വധിക്കുന്നു. മത സൗഹാര്‍ദ്ദത്തിന്റെ നറുമണം വീശുന്ന പുണ്യസ്തംഭങ്ങളായ പുരാതനക്ഷേത്രങ്ങളില്‍ നിന്ന് അഹിന്ദുക്കളെ ആട്ടിയോടിച്ച് ചാതുര്‍വര്‍ണ്യ ശുദ്ധിയുടെ യാഗം കഴിക്കാന്‍ അവര്‍ വിറളിപിടിച്ചോടുന്നു.
 
            ഇന്ത്യാ രാജ്യത്തെ ജനങ്ങളുടെ മനുഷ്യാവകാശം ഒരിക്കല്‍ നിഷേധിക്കപ്പെട്ടപ്പോഴാണ് ഇവിടെ സ്വാതന്ത്ര്യസമരപ്രസ്ഥാനങ്ങള്‍ ഉണ്ടായത്. Freedom is my birth right. I'll have it എന്നു പ്രഖ്യാപിച്ച ബാലഗംഗാധര തിലകനില്‍ തുടങ്ങി നിങ്ങളെനിക്കു രക്തം തരൂ, ഞാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം തരാം എന്ന് ഉദ്ഘോഷിച്ച സുഭാഷ് ചന്ദ്രബോസിലുടെ 'അഹിംസ' എന്ന ആയുധമുപയോഗിച്ച് ലോകജനാധിപത്യത്തിനും ദേശീയസ്വാതന്ത്ര്യസമരത്തിനും അടിത്തറ പാകിയ ഗാന്ധി വരെ... ത്യാഗത്തിന്റേയും സഹനത്തിന്റേയും സമാനതകളില്ലാത്ത പ്രവര്‍ത്തി രൂപങ്ങള്‍ക്ക് സാക്ഷിനിര്‍ത്തി നാം നേടിയെടുത്ത മനുഷ്യാവകാശങ്ങളുടെ നഭോ മണ്ഡലത്തില്‍ അസ്വസ്ഥതയുടെ കര്‍മേഘങ്ങള്‍ ദര്‍സിക്കുകയാണിന്ന് നാമ്മിന്ന്.

‌           സ്വാതന്ത്ര്യം ലഭിച്ച അന്നു തന്നെ ഇന്ത്യ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ജന്മനാട്ടില്‍ ജീവിക്കാനുള്ള ഒരു മനുഷ്യന്റെ മൗലീകാവകാശമാണ് നിഷേധിക്കപ്പെട്ടത്. ഇന്ത്യയില്‍ അസ്വസ്ഥത പടര്‍ത്തുന്ന തീവ്രവാദ ഭീകരവീദ സംഘടനകള്‍ സാമധാനത്തോടെ ജീവിക്കാനുള്ള അവകാശമാണ് തടയുന്നത്. മൊറാദാബാദിലും ജംഷഡ്പൂരിലും ഗോന്ധ്രയിലും മരിച്ചുവീഴുന്നവരുടെ ജാതിയും മതവും നോക്കി വിഷവിത്തുകള്‍ ഉണക്കിസൂക്ഷിക്കുന്നവരെ സൂക്ഷിക്കുക. ആവശ്യം വരുമ്പോള്‍ അവരത് വിതയ്ക്കുകയും കൊയ്തെടുക്കുകയും ചെയ്യും.

           സ്വാതന്തര്യത്തിന്റെ ആറരദശകങ്ങള്‍ പിന്നിട്ടിട്ടും പട്ടിണിയും ദാരിദ്ര്യവും നമുക്ക് ഒഴിച്ചെടുക്കാനായിട്ടില്ല. ഇന്ത്യയില്‍ അമ്മയുടെ പോഷകാഹാരകുറവുമൂലം തൂക്കക്കുറവുള്ളവരായി  43% കുട്ടികള്‍ ജന്മമെടുക്കുന്നു. MNBയുടെ കണക്കനുസരിച്ച് ഗ്രാമീണജനതയുടെ 70% 1980 കളില്‍ കഴിച്ച ആഹാരത്തിന്റെ പകുതി പോലും ഇന്ന് കഴിക്കുന്നില്ല. രാജസ്ഥാനിലെ ഒരു സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം 500 അമ്മമാരില്‍ തലേദിവസം ധാന്യം കഴിക്കാത്തവര്‍  50 പേരും പച്ചക്കറി കഴിക്കാത്തവര്‍ 2500 പേരുമായിരുന്നു. ദാരിദ്ര്യവും പട്ടിണി മരണങ്ങളും രോഗപീഢകളും ഇന്ത്യയെ വലക്കമ്പോള്‍ 20 വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം കോടി രൂപയെങ്കിലും ഇന്ത്യന്‍ ഖജനാവിന് നഷ്ടമാക്കിയ ഉദ്യോഗസ്ഥഭരണനേതൃത്വങ്ങളുടെ കഥയില്ലായ്മകള്‍ നാം കാണുന്നു. ഭക്ഷണം ലഭ്യമാക്കുന്നതിനായി അടിത്തട്ടില്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം. പൊതു വിതരണ സമ്പ്രദായം കൂടുതല്‍ ശക്തിപ്പെടുകയും ദാരിദ്രനിര്‍മാര്‍ജന പദ്ധതികള്‍ ആസൂത്രിതമാവുകയും വേണം.

           മനുഷ്യാവകാശലംഘനങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങുന്നത് സ്ത്രീകളും കുട്ടികളുമാണ്. തുര്‍ക്കിയിലെ ബോഡ്ര തീരത്ത് മണലില്‍ മുത്തമിട്ടു കിടന്ന ഐലിന്‍ കുര്‍ദിയും കുറച്ചകലെ അമ്മയും ലോകസമാധാനത്തിനു മുന്നില്‍ ചോദ്യചിഹ്നമാകുന്നു. ഒരു വര്‍ഷം 5ലക്ഷം അഭയാര്‍ത്ഥികള്‍ ലോകമാകെ പ്രവഹിക്കുമ്പോള്‍ ഒരു തുണ്ട് ഭൂമിയില്‍ മാന്യതയോടെ ജിവിക്കാന്‍ അവര്‍ക്ക് അവകാശമില്ലാതാവുകയല്ലേ? ജനാധിപത്യരാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ തലസ്ഥാനം "ബലാത്സംഗ നഗരം" എന്നറിയപ്പെടുമ്പോ, ഒാരോ മിനുട്ടിലും ഒരു സ്ത്രീ അക്രമിക്കപ്പെടുമ്പോ, സതിയും ശൈശവവിവാഹവും വാപ് പഞ്ചായത്തില്‍ അനുസ്യൂതം അരങ്ങേറുമ്പേള്‍, ഒന്നരലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുമ്പോള്‍ ജിഷയും സൗമ്യയും നിര്‍ഭയയും ശൈരിയും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
          
           "ദേവീ ഭൂമി നിനക്കെല്ലാമറിയാം
            നിന്റെ ചന്തയില്‍ പാഴ്‌വിലക്കു-
            മെടുക്കാത്തൊന്നല്ലീപ്പെണ്ണിന്റെ ജീവിതം"
        എന്ന് സുഗതകുമാരി ആകുലപ്പെടുമ്പോള്‍ 
            "ഇനി മേലില്‍ പുതുപ്പട്ടില്‍ പൊതിഞ്ഞ
              പാവകളായ് മേടപ്പുറത്തിവര്‍ മരുവുകില്ല"
           എന്ന് മറ്റൊരു വരി ഉത്തരമാവുന്നു. സ്ത്രീയെ ബഹുമാനിക്കുന്ന, അധികാരത്തിന്റേയും നിയമവ്യവസ്ഥയിലുന്നതങ്ങളില്‍ സ്ഥാനം നല്‍കുന്ന, സ്വാതന്തര്യത്തിന്റെ ചിറകരിയാത്ത ഒരു സമൂഹസൃഷ്ടിക്കായി സ്ത്രീയും, പുരുഷനും, കുടുംബവും, ലോകവും, സര്‍ക്കാരും, സമൂഹവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയോ നിവൃത്തിയുള്ളൂ.
           ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ പിടിച്ചുലച്ച് നിലവില്‍ വന്ന നോട്ടു നിരോധനം ഇന്ത്യന്‍ ജനതയുടെ മനുഷ്യാവകാശങ്ങളെ തകര്‍ത്തെറിയുന്ന് എന്ന് 122പേര്‍ മരിച്ച് വാര്‍ത്തയില്‍ നിന്നും നാം മനസ്സിലാക്കുന്നു. 

	  ഭരണാധികാരികള്‍ നമുക്കു മുന്‍പില്‍ വച്ചുനീട്ടുന്ന മോഹന വാഗ്ദാനങ്ങള്‍ക്കപ്പുറം സ്വന്തം അധ്വാനത്തിന്റെ രുചിയറിയാനാവാതെ പൊട്ടക്കിണറ്റിലെ തവളകളായി ഒരു രാജ്യത്തെ ജനത മാറിക്കൊണ്ടിരിക്കുന്നു. കോര്‍പറേറ്റ് കുത്തകകള്‍ സമ്പത്തിന്റെ തുരുത്തുകള്‍ നിര്‍മ്മിക്കാന്‍ ഇന്ത്യയില്‍ ചേരികള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു."ഡിജിറ്റല്‍ ഇന്ത്യ" എന്ന ആശയം നാം സ്വാഗതം ചെയ്യുമ്പോള്‍ 20-25 കോടി ഇന്ത്യന്‍ ജനങ്ങള്‍ കാട്ടിലാണ് വസിക്കുന്നതെന്ന സത്യം ഇന്ത്യന്‍ ഭരണകൂടങ്ങള്‍  മറക്കുന്നതെന്തേ?

	  മനുഷ്യന്റെ സമഗ്ര വികാസത്തിനും അതിനാധാരമായ സമൂഹവികസനത്തിനുമാണ് വിദ്യാഭ്യാസം സഹായിക്കേണ്ടതെങ്കില്‍ ക്ഷേമരാഷ്ട്രമെന്ന് ഭരണഘടന പറയുന്ന ഇന്ത്യയില്‍ വിദ്യാഭ്യാസത്തിനുള്ള മൗലീകാവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടുന്നു. ഇവിടെ ജിഷ്ണു സ്വകാര്യ മാനേജ്മെന്റുകളുടെ പീഡനത്തിനിരയാകുമ്പോള്‍ രോഹിത് വെമുല ദളിതനായി ജനിച്ചതില്‍ മരണത്തിലഭയം പൂകുന്നു. ഈ രാജ്യത്തെ സുന്ദരമാക്കാന്‍ ഇടിമുറകളല്ല, മറിച്ച് സര്‍ഗാത്മകതയെ ആവിഷ്കാരസ്വാതന്ത്ര്യത്തെ തളച്ചീടാത്ത ഉത്തമ വിദ്യാഭ്യാസ സംസ്കാരമാണ് ഉടലെടുക്കേണ്ടത്. വിദ്യാ൪ത്ഥികള്‍ക്കെതിരെ വരുന്ന അതിക്രമങ്ങള്‍ സമൂഹത്തിന്റെ താളം തെറ്റിക്കുന്നു. നിസ്സംഗമായ സമീപനങ്ങക്കെതിരെ അത് കലാപത്തിന്റെ കനല്‍ കൊരുക്കുന്നു.

	"യുദ്ധ കിഴക്കായാലും പടിഞ്ഞാറായാലും 
	 അത് ശാന്തിയുടെ മരണമാണ് 
	 രക്തം എന്റേതായാലും നിന്റേതായാലും
	 അത് മനുഷ്യരക്തമാണ്"
എന്ന് സാഹിര്‍ അഭിപ്രായപ്പെട്ടപ്പോള്‍ സിറിയയിലും ഇസ്രായേലിലും അനാഥരാക്കപ്പെട്ട ജീവനുകള്‍ ഇന്ത്യയുടെ പൂന്തോട്ടമായ കശ്മീരില്‍ തീവ്രവാദികള്‍ക്കിടയില്‍ പെട്ടുപോകുന്ന മനുഷ്യര്‍....
	
         മനുഷ്യാവകാശസംരക്ഷണം എന്നത് നിന്താന്ത്ര ജാഗ്രതയാവശ്യപ്പെടുന്ന നിരന്തര പ്രക്രീയയായിത്തീരുന്നു ഇവിടെ.
വിശക്കുന്നവര്‍ക്ക് ഭക്ഷണമാണ് അവകാശം, തടവറയില്‍ അകപ്പെട്ടവന് സ്വാതന്ത്ര്യമാണ് അവകാശം, കുടിവെള്ളം ന്ഷേധിക്കപ്പെട്ടവന് ദാഹജലമാണ് അവകാശം, മലിനമായ പരിസ്ഥിതികളെ നേരിടേണ്ടിവരുമ്പോള്‍ അല്‍പം ശുദ്ധവായുവാണ് അവകാശം. അനാചാരങ്ങളും അത്യാചാരങ്ങളും അരങ്ങുതക൪ക്കുന്ന അന്ധവിശ്വാസ കൊടുക്കാറ്റില്‍ ഹിംസയില്‍ നിന്നും രക്ഷയാകേണ്ട സമാധാനം എന്ന അവകാശമാണ് അവകാശം. 
	 ഒരു മനുഷ്യന്‍ ഇവുടെ ജീവിക്കുമ്പോള്‍ സഹജീവികളുള്‍പ്പെടുന്ന സമൂഹത്തിന് അവന്റെ സംരക്ഷണത്തിന് പ്രതിബദ്ധയുണ്ട്.
	"ഒരു കണ്ണീര്‍ക്കണം മറ്റുള്ളവ൪ക്കായ്
	 ഞാന്‍ പൊഴിക്കവേ 
	 ഉദിക്കയാണെന്നാത്മാവിലായിരം 
	 സൗരമണ്ഡലം 
	 ഒരു പുഞ്ചിരി മറ്റുള്ളവര്‍ക്കായ്
	 ഞാന്‍ ചെലവാക്കവേ
	 ഹൃദയത്തിലുണ്ടാവുന്നൂ നിത്യ നി൪മ്മല പൗ൪ണമി"
   എന്ന അക്കിത്തത്തിന്റെ വരികളെ ഓര്‍ത്തുകൊണ്ട്,'വസുധൈവ കുടുംബകം' എന്ന മന്ത്രം ജീവശാസ്ത്രപരമായിത്തന്നെ രക്തത്തിലാവാഹിച്ച ഒരു ജനതക്ക് അന്യന്റെ വാക്കുകള്‍ക്ക് സംഗീതത്തിന്റെ മധുരമുണ്ടാവുന്ന, മനുഷ്യ ചോദനകളെ മത്സരമില്ലാതെ കെട്ടഴിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കാനാവും എന്ന സ്വപ്നം മനസ്സിലാവാഹിച്ചുകൊണ്ട് "മനുഷ്യാവകാശ സംരക്ഷണം" എന്ന മനുഷ്യനോളമോ അതിനേക്കാളുമോ വലിപ്പമുള്ള ഈ ആശയത്തെ ഒരു ദ൪ശനമാക്കി ഒരു വികാരമാക്കി നെഞ്ചിലേറ്റിക്കാം.
	എന്തിനും പ്രാപ്തിയുള്ള മനുഷ്യന്‍ വിജയിക്കുക തന്നെ ചെയ്യും. ഞാനും നിങ്ങളും നമ്മളുമടങ്ങുന്ന പൊതു സമൂഹം ഈ ലക്ഷ്യപൂ൪ത്തീകരണത്തിനായി മനുഷ്യാവകാശനഭോമണ്ഡലത്തിലെ കാ൪മേഘങ്ങളെ തുരത്താന്‍ സിംഹത്തെപ്പോലെ സടകുടഞ്ഞെഴുന്നോല്‍ക്കാന്‍ "ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാന്‍ നി൪ബോധത.  
	 
NANDA N R
11, [[{{{സ്കൂൾ കോഡ്}}}|{{{സ്കൂൾ}}}]]
HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്)
സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}


[[Category:{{{വർഷം}}}ലെ സൃഷ്ടികൾ]][[Category:{{{സ്കൂൾ കോഡ്}}} സ്കൂളിലെ കുട്ടികളുടെ സൃഷ്ടികൾ]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം {{{വർഷം}}}]][[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം മലയാളം ഉപന്യാസം (എച്ച്.എസ്.എസ്) ഇനത്തിൽ തയ്യാറാക്കിയ രചനകൾ]] [[Category:സംസ്ഥാന സ്കൂള്‍ കലോത്സവം-{{{വർഷം}}}ൽ HSS വിഭാഗം തയ്യാറാക്കിയ രചനകൾ]][[Category:{{{സ്കൂൾ കോഡ്}}}]]