ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:26, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ
വിലാസം
പുന്നൂർ ചെറുപാലം

ഐ.പി.സി. എ.എം. എൽ.പി. സ്കൂൾ , പി.സി.പാലം പി.ഒ, നരിക്കുനി വഴി, കോഴിക്കോട്
,
673583
സ്ഥാപിതം01 - 06 - 1926
വിവരങ്ങൾ
ഫോൺ04952244666
ഇമെയിൽipcamlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47513 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ലത്തീഫ്.സി.പി
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ കാക്കൂർ ഗ്രാമപഞ്ചായത്തിലെ പുന്നൂർ ചെറുപാലം ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,ബാലുശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1926 ൽ സിഥാപിതമായി.

ചരിത്രം

ഒൻപത് പതിറ്റാണ്ട് മുമ്പ് ഒരു പ്രദേശത്തിന്റെ അക്ഷരവീടായി സ്ഥാപിക്കപ്പെട്ട സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിദ്യദാനം നൽകി ചരിത്രത്തിന്റെ ഋതുഭേദങ്ങളിലൂടെ സഞ്ചരിച്ച് കാലം അടയാളപ്പെടുത്തിയിരിക്കുന്നു. അതെ തൊണ്ണൂറ് വർഷം മുമ്പ് ഇരുവള്ളൂര് ആരംഭിച്ച പുന്നൂർ ചെറുപാലം കണ്ടോത്ത്പാറയിൽ ആരംഭിച്ച ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം . എൽ .പി.സ്കൂളാണ് ഒരു ദീപസ്തംഭമായി പരിലസിച്ചു നിൽക്കുന്നത് തലമുറകളുടെയും ചരിത്രത്തിന്റെയും പാദസ്പർമണിഞ്ഞ ഈ വിദ്യാലയത്തിന്റെ ഗതകാലം കിനാവിന്റെയും കണ്ണീരിന്റെയും നിസ്വാർത്ഥതയുടെയും ഒപ്പം കോടതി വ്യവഹാരങ്ങളിലൂടെയും നേടിയെടുത്ത അക്ഷരവിപ്ലവത്തിന്റെയുമാണ് ചരിത്രപരമായും വിദ്യാഭ്യാസ പരമായും സാംസ്കാരികപരമായും താഴെതട്ടിൽ നിന്നിരുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് കേരളത്തിന്റെ തെക്കേ അറ്റത്ത് നിന്നും ഒരു മത പണ്ഡിതൻ കോട്ടയം സ്വദേശി തഴത്തങ്ങാടിപള്ളി വീട്ടിലെ അബ്ദുൽ റസാഖ് മൗലവി ഇരുവള്ളൂരുലെത്തുന്നത് . വയലിൽ മുസ്ലിയാർ എന്ന ഈ പണ്ഡിതൻ സ്ഥാപിച്ച ഓത്തുപുരയാണ് ഇന്ന് തൊണ്ണൂറാം വർഷത്തിലും കാലത്തിന്റെ തിരതള്ളലിൽ ഒലിച്ചു പോകാതെ മുന്നേറ്റത്തിന്റെ പുതുസരണിയിലെത്തി നിൽക്കുന്നത്. ഇരുവള്ളൂരിൽ നിന്നും ഓത്തുപള്ളി അൽപം സൗകര്യാർത്ഥം പുന്നൂർ ചെറുപാലത്തെ കണ്ടോത്തുപാറയിലേക്ക് മാറ്റപ്പെട്ടു. തേണ്ടമ്പലത്ത് നമ്പീശനാണ് ഇതിനാവശ്യമായ സ്ഥലം നൽകിയത് ഓത്തുപുരകൾ സ്കൂളാവാൻ തുടങ്ങിയ കാലത്ത് മലബാറിൽ ധാരാളം പ്രാഥമിക വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടു. പുതുപ്പറമ്പത്ത് ഇമ്പിച്ചിക്കോയ കണ്ടോത്ത്പാറയിൽ സ്ഥാപിച്ച ഓടിട്ട കമനീയമായ സ്കൂൾ പണിയുകയും ഇരുവള്ളൂർ പുന്നൂർ ചെറുപാലം എ.എം.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.

thumb

ഭൗതികസൗകരൃങ്ങൾ

വിദഗ്‍ദരായ അധ്യാപകർ , അത്യാധുനി സ്മാർട്ട് റും , ലൈബ്രറി

മികവുകൾ

സബ്‍ജില്ല സ്കൂൾ കായിക മത്സരത്തിൽ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ മികവുറ്റ പ്രകടനം കാഴ്‌ച്ച വെച്ചു. എൽ.പി. വിഭാഗം പെൺകുട്ടികളുടെ മത്സരത്തിൽ 50 മീറ്റർ ,100 മീറ്റർ ഓട്ട മത്സരത്തിൽ സ്കൂളിലെ രണ്ടാം തരം വിദ്യാർഥിന് അൽഫിയ നസ്റിൻ യഥാക്രമം ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി

100 മീറ്റർ ഓട്ടമത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അൽഫിയ നസ്റിൻ
50 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അൽഫിയ നസ്റിൻ


ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷം

ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം വളരെ സമുചിതമായി ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സി.പി. അബ്ദുല്ലത്തീഫ് പതാക ഉയർത്തി. തു ടർന്ന് സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. വിദ്യാർഥികളുടെ വിവിധ തരം പരിപാടികളും സംഘടിപ്പിച്ചു

അദ്ധ്യാപകദിനം

ഈ വർഷത്തെ അദ്ധ്യാപക ദിനത്തിൽ പൂർവ്വ അദ്ധ്യാപകരെ ആദരിക്കുകയും അവരുടെ കാലത്തെ അനുഭവങ്ങൾ വിവരിക്കുകയും ചെയ്തു. സ്കൂളിലെ മുൻ ഹെഡ്‌മാസ്റ്റർ അഹമ്മദ് മാസ്റ്റർ, അദ്ധ്യാപകരായിരുന്ന കമല ടിച്ചർ, കഴിഞ്ഞ വർഷം സേവനത്തിൽ നിന്ന് പിരിഞ്ഞ പി.പി.മുഹമ്മദ് മാസറ്റർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പൂർവ്വ അദ്ധ്യാപകൻ അഹമ്മദ് മാസ്റ്ററെ ചടങ്ങിൽ ആദരിക്കുന്നു

റിപബ്ലിക് ദിനാഘോഷം

ഇന്ത്യയുടെ ഈ വർഷത്തെ റിപബ്ലിക് ദിന പരിപാടികൾ വിദ്യാലയത്തിൽ ആഘോഷിച്ചു. ഇന്ത്യൻ ഭരണഘടനയുടെ മഹത്വവും പ്രാധാന്യവും കുട്ടികൾക്ക് മനസ്സിലാക്കാനുതകുന്ന പ്രസന്റേഷൻ പരിപാടി സംഘടിപ്പിച്ചു.

അദ്ധ്യാപകർ

അബ്‌ദുൽ ലത്തീഫ് സി.പി, അബൂബക്കർ ടി.വി, സമീറ എം.കെ, സമീറ പി, ജുനൈസ് എൻ.വി, നാഫിദ ടി

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.372791,75.841603|width=800px|zoom=12}}


"https://schoolwiki.in/index.php?title=ഐ.പി.സി._എ.എം._എൽ.പി._സ്കൂൾ&oldid=391626" എന്ന താളിൽനിന്ന് ശേഖരിച്ചത്