ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം

Schoolwiki സംരംഭത്തിൽ നിന്ന്
05:02, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajivhse (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം
വിലാസം
കൊണ്ടോട്ടി
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽgmlpskdychungam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18322 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
അവസാനം തിരുത്തിയത്
13-03-2022Shajivhse




ആമുഖം

തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ചുങ്കം ജി.എം.എൽ.പി.സ്കൂൾ 1928ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.സ്ഥാപിക്കപ്പട്ട കാലത്ത് കൊളത്തൂർ ജി.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായിരുന്ന കമ്പത്ത് മൊയ്തു മാസ്റ്ററുടെ പിതാവ് മാമു മൊല്ലയുടെ ഓത്തുപള്ളിയാണ് പിന്നീട് ഈ വിദ്യാലയമായി മാറിയത്. വൈത്തല പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുളള വാടക കെട്ടിടത്തിലാണ് പിന്നീട് പ്രവർത്തിച്ച് പോന്നത്.നാട്ടുകാരുടെയും, രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയുമെല്ലാം ശ്രമ ഫലമായി പി.എ അബുബക്കർ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ 2013 ൽ സ്വന്തമായി കെട്ടിടം പണിയുകയും ചെയ്തു ഫണ്ടിന്റെ അപര്യാപ്തത മൂലം പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത് മുൻ എം എൽ എ മുഹമ്മദുണ്ണി ഹാജി സ്കൂൾ കെട്ടിടത്തിന് വലിയ ഒരു തുക ആസ്തിവി കസന ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും കെ.എം ബി.ആർ തടസ്സം കാരണം ആ തുക മൂന്ന് വർഷത്തോളമായി വിനിയോഗിക്കാൻ .കഴിയാത്ത അവസ്ഥയിലാണ് പണി പൂർത്തിയാകാത്ത ആറ് ക്ലാസ് മുറികളും ഒരു അടുക്കളയും മൂന്ന് ശുചി മുറികളും മാത്രമുള്ള വിദ്യാലയത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി രണ്ട് ക്ലാസ് മുറികളുടെ ഉൾവശം ഭിത്തി തേച്ച് ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട് പ്രൈമറിൽ 136 കുട്ടികളും പ്രീ പ്രൈമറി യിൽ 85 കുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ രണ്ടദ്ധ്യാപകരുൾപടെ ഏഴധ്യാപകരും ഒരു പിടി സി എം, രണ്ട് ആയമാരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു